പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും

ഉപതെരഞ്ഞെടുപ്പിന് വേദിയായ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. കോര്‍ കമ്മിറ്റിയും സംസ്ഥാന ഭാരവാഹി യോഗവും അംഗീകരിച്ച മൂന്ന് പേരുകള്‍ ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.

also read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക്കിന്റെ പര്യടനത്തിന് ഉജ്ജ്വല തുടക്കം

ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് ജി ലിജിന്‍ ലാല്‍, അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, മേഖല പ്രസിഡന്റ് എന്‍ ഹരി, സംസ്ഥാന വക്താവും ജില്ലയുടെ സഹപ്രഭാരിയുമായ ടി പി സിന്ധു മോള്‍ എന്നിവരാണ് സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാദേശിക നേതാക്കള്‍ മത്സരിച്ചാല്‍ മതിയെന്നാണ് കോര്‍കമ്മിറ്റി തീരുമാനം.

also read- പ്രസവശേഷം പച്ചക്കറിക്കാരൻ വരെ ചോദിച്ചു ചേച്ചിക്ക് എന്താണുപറ്റിയതെന്ന്: ബോഡിഷെയിമിങ്ങിനെ കുറിച്ച് സമീറ റെഡ്ഡി

ബിജെപിയുടെ സി ക്ലാസ്സ് മണ്ഡലമായ പുതുപ്പള്ളിയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വോട്ട് ഉയര്‍ത്താനാകുമെന്ന് തൃശൂരില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News