പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ 16ന്, രണ്ട് ഘട്ടങ്ങളിലായി പ്രചാരണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയുടെ പത്രിക സമർപ്പണം ഈ മാസം 17 ന് നടക്കും. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ പോളിങ്ങ്, എട്ടിന് വോട്ടെണ്ണല്‍ നടക്കും. ആഗസ്റ്റ് 16നാണ് പുതുപ്പള്ളിയിൽ എൽഡിഎഫ് മണ്ഡലം കൺവെൻഷൻ നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങും. രണ്ട് ഘട്ടങ്ങളിലായാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തുക. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നാളെ കോട്ടയത്ത് പ്രഖ്യാപിക്കും.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ശനിയാ‍ഴ്ച പ്രഖ്യാപിക്കും

അതേസമയം, വേറെ സ്ഥാനാർഥി വരുമെന്ന് പേടിച്ചാണ് കോൺഗ്രസ് നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് എൽഡിഎഫ് കൺവിനർ ഇ.പി.ജയരാജൻ പറഞ്ഞു. കോൺഗ്രസിനാണ് പെപ്രാളവും വേവലാതിയുമെന്നും പുതുപ്പള്ളിയിലെ ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും ഇപി വ്യക്തമാക്കുകയുണ്ടായി.

Also Read: മണിപ്പൂർ വിഷയത്തിൽ നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നത്; കപിൽ സിബൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News