കേരള രാഷ്ട്രീയം കാത്തിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് പൂര്‍ത്തിയായി. 72.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 1,28,624 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വൈകീട്ട് ആറ് മണിവരെയായിരുന്നു വോട്ട് രേഖപ്പെടുത്താന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ആറ് മണിക്ക് ശേഷവും മിക്ക ബൂത്തുകളിലും നീണ്ട ക്യൂ അനുഭവപ്പെട്ടു. ഇതോടെ പോളിംഗ് സമയം നീട്ടിയിരുന്നു.
also read- ‘ഇന്ത്യ’ എന്ന പേര് ഇക്കാലമത്രയും അഭിമാനമുണ്ടാക്കിയിട്ടില്ലേ?; സെവാഗിനോട് വിഷ്ണു വിശാല്‍
അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. പുതുപ്പള്ളിയില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. ഇടതുപക്ഷം ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് ജനങ്ങള്‍ സ്വീകാര്യത നല്‍കിയെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
also read- കഴക്കൂട്ടം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി
ഇടതു പ്രചാരണം ഏശിയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ പ്രതികരണം. ജെയ്ക്ക് സി തോമസ് മണര്‍കാട് എല്‍പി സ്‌കൂള്‍ ബൂത്തിലും ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലുമാണ് വോട്ട് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here