പുതുപ്പള്ളിയില്‍ വൈകാരികതയല്ല വികസനം തന്നെയാണ് വിജയിക്കുക; ഡോ.ജോ ജോസഫ്

പുതുപ്പള്ളിയില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചരണത്തിനെത്തി ഡോ. ജോ ജോസഫ്. വൈകാരികതയല്ല വികസനം തന്നെയാണ് വിജയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ വൈകാരികതയ്ക്ക് ഉപയോഗിച്ച പല ബിംബങ്ങളും ഇപ്പോള്‍ കാണാനില്ലെന്നും ജോ ജോസഫ് കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read:  ജെയ്ക്കിന്റെ പ്രചരണ പ്രവര്‍ത്തനത്തില്‍ സജീവമായി മഹിളാ പ്രവര്‍ത്തകരും

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനം തുടരുന്നു. രണ്ടാം ഘട്ടത്തിലും മണ്ഡലത്തിലെ വികസനം മുന്‍നിര്‍ത്തി എല്‍ഡിഎഫ് വോട്ട് തേടുമ്പോള്‍ യുഡിഎഫ് സഹതാപ തരംഗം പ്രതീക്ഷിച്ചാണ് മുന്നോട്ടു നീങ്ങുന്നത്.

വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, പരമാവധി അളകളെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ഥികള്‍.മീനിടം പഞ്ചായത്തില്‍ നിന്നാണ് ജെയ്ക്ക സി തോമസിന്റെ പര്യടനം ആരംഭിച്ചത്. മണ്ഡലത്തിലെ വികസന പിന്നോക്കവസ്തയാണ് എല്‍ഡിഎഫ് ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്.

Also Read: കഞ്ചാവ് ലഹരിയില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ മണ്ഡല വാഹനപര്യടനത്തിന് തുടക്കമായി.പ്രതിപക്ഷനേതാവ് സതീശനാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ പ്രചരണം മണര്‍കാട് പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News