പുതുപ്പള്ളി ചര്‍ച്ച ചെയ്യുന്നത് വികസനം; ഇ പി ജയരാജന്‍

പുതുപ്പള്ളി നിയോജക മണ്ഡലം ചര്‍ച്ചചെയ്യുന്നത് വികസനത്തെ കുറിച്ചാണെന്നും മണ്ഡലം ഇടതുപക്ഷ സ്ഥാനര്‍ത്ഥി ജെയ്ക് സി തോമസിന് അനുകൂലമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.

Also Read: സ്വര്‍ണം തട്ടിയെടുത്ത് യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചു, സോഷ്യല്‍ മീഡിയ താരം ‘മീശ വിനീത്’ വീണ്ടും പൊലീസ് പിടിയില്‍

വികസന രംഗത്ത് കേരളം കുതിക്കുകയാണ്. കഴിഞ്ഞ ഏഴര വര്‍ഷം വലിയമാറ്റമാണ് വികസന രംഗത്ത് ഉണ്ടായത്. ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരണം. പുതുപ്പള്ളിയും ആ വികസനത്തിനൊപ്പം ഉണ്ടാകണം. ടൂറിസത്തിന് കേരളത്തില്‍ വലിയ സാധ്യതയാണുള്ളത്. ഒരുപാട് തൊഴില്‍ സാധ്യത ഈ രംഗത്തുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ കഴിയണം. പുതുപള്ളിയില്‍ ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസമാണുള്ളതെന്നും ഇ പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News