ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്തതല്ല ജെയ്ക് സി തോമസ്; പുതുപ്പള്ളി LDF ന് ബാലികേറാമലയല്ല; മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളി LDF ന് ബാലികേറാമലയല്ല എന്ന് മന്ത്രി വി എൻ വാസവൻ. രാഷ്ട്രീയമായ മേൽക്കൈ LDF ന് അനുകൂലം എന്നും ജെയ്ക് സ്ഥാനാർഥിയായി ഇറങ്ങിയപ്പോൾ എതിരാളികൾക്ക് വിറളിപൂണ്ടു എന്നും മന്ത്രി പറഞ്ഞു. അസാധാരണ സാഹചര്യത്തിലേക്കാണ് ഇലക്ഷൻ കമ്മീഷൻ നീങ്ങിയത്. ജനങ്ങളുടെ മനസ്സിൽ ഇതുണ്ട്. കിടങ്ങൂർ ബിജെപി- UDF കൂട്ടുകെട്ട് സംസ്ഥാനത്ത് ഒളിഞ്ഞും തെളിഞ്ഞുമുള്ള അവിശുദ്ധ കൂട്ടിന്റെ അവസാന തെളിവ് ആണ്.

alo read; പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് ശാസിച്ചു; അധ്യാപകനെ കുത്തിപ്പരുക്കേല്‍പിച്ച് വിദ്യാര്‍ത്ഥി; ഗുരുതര പരുക്ക്

ഒരു ആഞ്ചിയോഗ്രാം ചെയ്യാൻ പറ്റുന്ന ആശുപത്രി പുതുപ്പള്ളിയിലില്ല. കേരളത്തിൽ ഇങ്ങനെ ഒരു മണ്ഡലമുണ്ടാകുമോ. വികസനത്തിന്റെ വീമ്പിളക്കുന്ന ആളുകൾ ഇതിനെല്ലാം മറുപടി പറയണം. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ കുടിവെള്ള പ്രശ്‌നമില്ലാത്ത പഞ്ചായത്ത്‌ ഉണ്ടോ ? വികസനം സംസാരിക്കാനാണെങ്കിൽ എണ്ണി എണ്ണി പറയാം. മറ്റ് മണ്ഡലങ്ങളിലുള്ള വികസനം പുതുപ്പള്ളിയിലും വരണം. അതിന് LDF വരണം. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്തതല്ല ജെയ്ക് സി തോമസ്. പുതുപ്പള്ളിയിൽ പുതുചരിത്രമുണ്ടാകും – മന്ത്രി പറഞ്ഞു.

also read; ഓണം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; അര്‍ഹരല്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്ത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News