ഉമ്മന്‍ചാണ്ടി പഠിച്ച സ്കൂള്‍ അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇപ്പോഴും തമ്മിലുള്ള വ്യത്യാസം പങ്കുവെച്ച് മുന്‍ മന്ത്രി ഡോ.ടി എം തോമസ് ഐസക്. ഉമ്മൻ ചാണ്ടി പഠിച്ച പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ആദ്യ ചിത്രം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴുള്ള സ്കൂളിന്‍റെ അവസ്ഥയാണ്.രണ്ടാമത്തേത്, 2021-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത സ്കൂൾ കെട്ടിടത്തിന് ഉണ്ടായ വമ്പന്‍ മാറ്റവും.
“ഇതാണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം. ഏതു വേണമെന്നുള്ളതാണ് പുതുപ്പള്ളിക്കാരുടെ മുന്നിലുള്ള ചോദ്യം”- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ശ്രീ. ഉമ്മൻ ചാണ്ടി പഠിച്ച പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ട് ചിത്രങ്ങൾ നോക്കൂ. ആദ്യ ചിത്രം ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴുള്ള സ്കൂളിൻ്റ് അവസ്ഥയാണ്.
രണ്ടാമത്തേത്, 2021-ൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ ചിത്രമാണ്. 15 പുതിയ ക്ലാസ് മുറികൾ, 7 ലാബുകൾ, പ്രിൻസിപ്പൽ – പ്രഥമാധ്യാപകരുടെ മുറികൾ, സ്റ്റാഫ് മുറി, ലൈബ്രറി, റോഡിയോ വിഷ്വൽ റൂം, കൗൺസിലിംഗ് സെന്റർ, കമ്മ്യൂണിറ്റി ഏരിയ, പുതിയ ശുചിമുറികൾ, എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ സൗകര്യങ്ങൾ.
ഇതാണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം. ഏതു വേണമെന്നുള്ളതാണ് പുതുപ്പള്ളിക്കാരുടെ മുന്നിലുള്ള ചോദ്യം. ഇതു സാധ്യമാക്കിയത് കിഫ്ബി ആണ്. 5 കോടി രൂപയാണ് ചെലവഴിച്ചത്. യുഡിഎഫ് കിഫ്ബിക്കെതിരാണ്. ഇതുപോലുള്ള വികസനപ്രവർത്തനങ്ങൾ നാടിനു വേണമോ വേണ്ടയോ എന്നതാണു ചോദ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here