വയനാടിനായി സഹായ ഹസ്തം നീട്ടി പുതുശേരി പഞ്ചായത്ത് ; ഒരു കോടി രൂപ മന്ത്രി എംബി രാജേഷിന് കൈമാറി

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സഹായം നൽകി പുതുശ്ശേരി ഗ്രാമപഞ്ചായത്ത്. വെള്ളിയാഴ്ച മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിലാണ് മന്ത്രി എംബി രാജേഷിന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ ചെക്ക് കൈമാറിയത്.

Also Read; സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഒരു നാലാം ക്ലാസുകാരൻ

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീദ, വൈസ് പ്രസിഡന്റ് കെ. അജീഷ്, സ്ഥിരംസമിതി അംഗങ്ങളായ എ. ശാരദ, പി. സുജിത്ത്, അംഗങ്ങളായ പാലാഴി ഉദയകുമാർ, സി. ജയകുമാർ, സെക്രട്ടറി സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്നാണ് തുക കണ്ടെത്തിയിട്ടുള്ളത്.

Also Read; ‘തുടരെ വെടിയുതിർക്കാൻ കഴിയുന്ന തോക്ക് നോക്കി വാങ്ങി, പൊലീസെത്തും മുൻപ് ജീവനൊടുക്കാൻ പദ്ധതി : തിരുവനന്തപുരത്തെ വെടിവെയ്പ്പ് കേസിൽ പ്രതിയുടെ മൊഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News