‘പുടിന്‍ മനപൂര്‍വം ക്രിസ്മസ് ദിനം തിരഞ്ഞെടുത്തതാണ്’; പ്രതികരിച്ച് സെലന്‍സ്‌കി

ഉക്രൈയ്‌ന്റെ പവര്‍ഗ്രിഡിന് നേരെ റഷ്യ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് സെലന്‍സ്‌കി. ആക്രമണം നടത്താന്‍ ക്രിസ്മസ് ദിനം പുടിന്‍ മനപൂര്‍വം തിരഞ്ഞെടുത്തതാണെന്ന് സെലന്‍സ്‌കി പ്രതികരിച്ചു. യുദ്ധക്കെടുതിയിലൂടെ കടന്നു പോകുന്ന ഉക്രൈയ്‌നിലേക്ക് 170ഓളം മിസൈലുകളും ഡ്രോണുകളുമാണ് റഷ്യ അയച്ചത്. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.

ക്രിസ്മസ് ആഘോഷങ്ങള്‍ ലോകമെമ്പാടും നടക്കുന്നതിനിടയില്‍ റഷ്യ നടത്തിയ ആക്രമണത്തിനിടെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നത്. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണ് റഷ്യ നടത്തിയതെന്നും സെലന്‍സ്‌കി പ്രതികരിച്ചിട്ടുണ്ട്.

ALSO READ: പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ മരണം; യുവതിയുടെ കുടുംബത്തിന് 2 കോടി പ്രഖ്യാപിച്ച് അല്ലു അര്‍ജുനും നിര്‍മാതാക്കളും!

‘ക്രിസ്മസ് ദിനം പുടിന്‍ മനപൂര്‍വം തിരഞ്ഞെടുത്തതാണ്. ഇതിലും മനുഷ്യത്വ രഹിതമായ എന്തുണ്ട്? എഴുപതിലധികം മിസൈലുകള്‍, ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉള്‍പ്പെടെ പോരാത്തതിന് നൂറോളം ഡ്രോണ്‍ ആക്രമണങ്ങളും നടന്നു. ഞങ്ങളുടെ വൈദ്യുത ശൃംഖലയായിരുന്നു അവരുടെ ലക്ഷ്യം’. സെലന്‍സ്‌കി പറഞ്ഞു.

ഉക്രൈയ്ന്‍ എയര്‍ഫോഴ്‌സ് അമ്പതോളം മിസൈലുകള്‍ വെടിവെച്ചിട്ടുണ്ടെന്നും നിര്‍ഭാഗ്യവച്ചാല്‍ ചിലത് അവരുദ്ദേശിച്ച ലക്ഷ്യങ്ങളില്‍ എത്തി. നിലവില്‍ പലയിടത്തും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും സെലന്‍സ്‌ക്കി പറഞ്ഞു. താപനിലയങ്ങളിലെ ചില ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഉക്രൈയ്ന്‍ ഊര്‍ജ്ജ കമ്പനിയായ ഡിടിഇകെയും പ്രതികരിച്ചു.

ക്രിസ്മസ് ആഘോഷങ്ങളിലായിരുന്നു സമാധാനം കാംക്ഷിക്കുന്ന ഒരു ജനതയെ ഇരുട്ടിലാക്കിയ നീചപ്രവര്‍ത്തിക്ക് മറുപടി നല്‍കണമെന്നും കമ്പനി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News