വരുന്ന ബ്രിക്സ് യോഗത്തിൽ പുതിയ കറൻസി പുറത്തിറക്കാനുള്ള വിഷയം ചർച്ചയായേക്കുമെന്ന് സൂചന. അമേരിക്കൻ ഡോളറിന് ബദലായി പുതിയ ബ്രിക്സ് കറൻസി പുറത്തിറക്കുമെന്നാണ് റഷ്യയുടെ പ്രഖ്യാപനം.
ALSO READ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മമ്മൂട്ടിയെ നേരിട്ടെത്തി അഭിനന്ദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍
ഓഗസ്റ്റ് 22 മുതൽ 24 വരെ സൗത്ത് ആഫ്രിക്കയിലെ ജോഹനാസ്ബർഗിൽ ചേരുന്ന ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിലാകും പുതിയ ബ്രിക്സ് കറൻസിയും ചർച്ചയാകുക. വിഷയം ഇത്തവണ ചർച്ചയാകില്ലെന്ന് ആധ്യക്ഷം വഹിക്കുന്ന ദക്ഷിണാഫ്രിക്ക പറയുന്നുണ്ടെങ്കിലും ഡോളർ വിരുദ്ധ നിലപാട് റഷ്യ യോഗത്തിൽ കടുപ്പിക്കും എന്ന കാര്യം ഉറപ്പാണ്. ബ്രിക്സിൽ അംഗമാകണമെന്ന് കൂടുതൽ രാജ്യങ്ങൾ ആഗ്രഹം പ്രകടിപ്പിക്കുന്നതിനൊപ്പം 41 രാജ്യങ്ങൾ ഭാവി ബ്രിക്സ് കറൻസി ഉപയോഗിക്കും എന്നാണ് റഷ്യൻ പ്രതീക്ഷ. കറൻസിയുടെ പ്രത്യേകതകൾ വിവരിച്ച് റഷ്യ പ്രചരണവും തുടങ്ങിക്കഴിഞ്ഞു. കറൻസി ചർച്ച വേണോ വേണ്ടയോ എന്ന കാര്യത്തിൽ ചൈന, ഇന്ത്യ, ബ്രസീൽ എന്നീ അംഗരാജ്യങ്ങളും യോഗത്തിന് മുന്നേ നിലപാട് അറിയിക്കാൻ സാധ്യതയേറെയാണ്.
ALSO READ: ഒന്നര കോടി തട്ടി; മൂന്ന് ബിസിനസ് പങ്കാളികള്‍ക്കെതിരെ കേസ് കൊടുത്ത് വിവേക് ഒബ്‌റോയി
യുക്രെയ്ൻ യുദ്ധത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറൻ്റ് നിലനിൽക്കുന്നതിനാൽ ബ്രിക്സ് യോഗത്തിൽ പുടിൻ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. പകരം പങ്കെടുക്കുക വിദേശകാര്യമന്ത്രി സെർജി ലാവറോവാണെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ- യുക്രെയ്ൻ യുദ്ധം തുടരവേ നടക്കുന്ന ബ്രിക്സ് യോഗം അന്താരാഷ്ട്ര സാഹചര്യത്തിൽ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഇന്ത്യയും ചൈനയും ബ്രസീലും റഷ്യയും സൗത്താഫ്രിക്കയും സന്ധിക്കുമ്പോൾ യുക്രെയ്നിൽ നിന്നുള്ള ധാന്യ കയറ്റുമതി പുനരാരംഭിക്കാനുള്ള കരാറിലേക്ക് റഷ്യയെ തിരികെയെത്തിക്കുക എന്ന അധിക ചുമതലയും ആയത് ആഫ്രിക്കയ്ക്കുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here