ഒടുവില്‍ വഴങ്ങി, യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ച ചെയ്യാം-ട്രംപുമായി കൂടിക്കാഴ്ചയ്ക്കും തയാര്‍; പുടിന്‍

putin-india

ഒടുവില്‍ വ്‌ളാദിമിര്‍ പുടിന്‍ മുട്ടുമടക്കുന്നു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടു വീഴ്ചയ്ക്ക് തയാറാണെന്നും യുദ്ധവുമായി ബന്ധപ്പെട്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. വര്‍ഷാവസാനമുള്ള ന്യൂസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രംപുമായി ഒരു കൂടിക്കാഴ്ച ഉണ്ടാകുമോ എന്ന് ഇപ്പോള്‍ എനിക്കറിയില്ല. കാരണം കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹത്തെ കാണാന്‍ ഏതുസമയവും താന്‍ തയാറാണ്. അദ്ദേഹം ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തെ കാണും- പുടിന്‍ പറഞ്ഞു.

ALSO READ: സിറിയയില്‍ ഒരു ലക്ഷം മൃതദേഹങ്ങളുടെ ശവപ്പറമ്പ്; കരളലിയിപ്പിക്കും ഈ കാഴ്ച!

യുക്രൈന് എതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ റഷ്യ കൂടുതല്‍ കരുത്ത് നേടുകയും ആരുടേയും പിന്തുണയില്ലാതെ നിലനില്‍ക്കാന്‍ രാജ്യം പ്രാപ്തി നേടുകയും ചെയ്തു. നിലവില്‍ യുക്രേനിയന്‍ സൈനികരുടെ പക്കലുള്ള കുര്‍സ്‌ക് മേഖല പിടിച്ചെടുക്കാനാണ് തങ്ങളുടെ ശ്രമമെന്നും അത് എപ്പോള്‍ സാധ്യമാകുമെന്ന് പറയാനാകില്ലെന്നും പുടിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News