വാര്‍ധക്യത്തിനെതിരെ അടിയന്തരമായി ചികില്‍സ വികസിപ്പിക്കണമെന്ന് റഷ്യന്‍ ശാസ്ത്രജ്ഞര്‍ക്ക് പുടിന്റെ നിര്‍ദ്ദേശം-റിപ്പോര്‍ട്ട്

‘വയസ്സാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ടു പോകലെ’ – എന്നൊക്കെ സിനിമയിൽ രജനീകാന്തിനോട് പറയാം എന്നേ ഉള്ളൂ. വയസ്സായാൽ ജീവിതത്തിൽ ഈ പറയുന്ന പോലെ സ്റ്റൈലും അഴകുമൊന്നും ഉണ്ടാകില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇനി അറിയില്ലെങ്കിൽ തന്നെ, ലോക പൊലീസായ അമേരിക്കയെ വരെ വിറപ്പിക്കാൻ നടക്കുന്ന റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിന് അത് മറ്റാരേക്കാളും നന്നായറിയാം. അതു കൊണ്ടാകണം റഷ്യൻ പൌരൻമാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാൻ ഉദ്ദേശിച്ചെന്ന മട്ടിൽ അടിയന്തരമായി വാർധക്യം തടയാൻ രാജ്യത്ത് ചികിൽസ വികസിപ്പിക്കണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടു കൊണ്ട് റഷ്യൻ ആരോഗ്യമന്ത്രാലയം അവരുടെ ഗവേഷണ സ്ഥാപനങ്ങൾക്ക് കത്തയച്ചിട്ടുള്ളത്. രാജ്യത്തെ കുറഞ്ഞു വരുന്ന ആയുർദൈർഘ്യം പരിഹരിക്കാൻ സഹായിക്കുന്ന വാർധക്യ വിരുദ്ധ ചികിൽസ രാജ്യത്ത് എത്രയും വേഗം വികസിപ്പിക്കണമെന്ന് റഷ്യൻ ശാസ്ത്രജ്ഞരോട് പ്രസിഡൻ്റ് വ്ളാദിമിർ പുടിനും ഉത്തരവിട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2030 ഓടെ ലക്ഷ്യം നിറവേറ്റണമെന്നാണ് റഷ്യൻ ഡോക്ടേഴ്സിനും ശാസ്ത്രജ്ഞൻമാർക്കും പുടിൻ നൽകിയിരിക്കുന്ന നിർദ്ദേശമത്രെ.

ALSO READ: പാസ്പോർട്ട് കാലാവധി കഴിയാൻ ആറു മാസമേ ബാക്കിയുള്ളൂവെന്ന് കാണിച്ച് യാത്രികന് വിലക്കേർപ്പെടുത്തി വിമാനക്കമ്പനി; 7.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

അടുത്തിടെ  മോസ്‌കോയിൽ നടന്ന ‘ റോസിയ’ എക്‌സിബിഷനിൽ , റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവ ദീർഘായുസ്സും ആരോഗ്യകരമായ വാർധക്യവും പ്രോത്സാഹിപ്പിക്കാനുള്ള  അത്യാധുനിക സാങ്കേതികവിദ്യകളിൽ കേന്ദ്രീകരിക്കാനുള്ള  സർക്കാരിൻ്റെ പദ്ധതി അനാവരണം ചെയ്തു. ഇതനുസരിച്ച് 4 മേഖലകൾ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് റഷ്യൻ സർക്കാർ ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും നിർദ്ദേശം നൽകിയിട്ടുള്ളത്. 1. കോശങ്ങളിൽ വാർധക്യം ബാധിക്കുന്നതിൻ്റെ ഫലങ്ങളെ ലഘൂകരിക്കുക, 2. പ്രായമാകുമ്പോൾ ഓർമശക്തി അടക്കമുള്ള വൈജ്ഞാനിക സിദ്ധികൾക്കുണ്ടാകുന്ന തകച്ചയും സെൻസറി വൈകല്യവും തടയുന്നതിനുള്ള നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുക. 3. രോഗപ്രതിരോധ സംവിധാനത്തെ മോഡുലേറ്റ് ചെയ്യുന്നതിനും ശരിയാക്കുന്നതിനുമുള്ള രീതികൾ. 4. ബയോപ്രിൻ്റിങിനെ സ്വാധീനിക്കുന്ന അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകൾ എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ഗവേഷണം നടത്താനാണ് നിർദ്ദേശം.

ALSO READ: നാദാപുരത്ത് ആഘോഷയാത്ര അതിര് വിട്ട സംഭവം; കേസെടുത്ത് പൊലീസ്

എന്നാൽ, യാതൊരു ആലോചനയോ, ചർച്ചയോ ഇല്ലാതെ ഇത്രയും ബൃഹത്തായതും സാമ്പത്തിക ചെലവുള്ളതുമായ ഒരു പദ്ധതി റഷ്യൻ സർക്കാർ പ്രഖ്യാപിച്ചതിലുള്ള ആശങ്ക പങ്കിട്ടിരിക്കുകയാണ് റഷ്യയിലെ ഡോക്ടർമാരെന്നും വാർത്തയുണ്ട്. ഇതിനിടെ, തനിയ്ക്ക് പ്രായമാകുന്നതിൽ പുടിനുണ്ടായിട്ടുള്ള ആശങ്കയാണ് ഇത്തരമൊരു ഉത്തരവിന് പിന്നിലെന്ന് റഷ്യക്കാർക്കിടയിൽ തന്നെ രഹസ്യമായ അടക്കംപറച്ചിലുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News