സ്ത്രീകള്‍ എട്ടിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കണം: റഷ്യന്‍ പ്രസിഡന്റ്

രാജ്യത്ത് ജനനനിരക്ക് കുറയുന്നതും ഉക്രൈയ്ന്‍ റഷ്യ യുദ്ധത്തില്‍ നിരവധി പട്ടാളക്കാര്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനുമിടയില്‍ റഷ്യന്‍ വനിതകളോട് എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. മോസ്‌കോയില്‍ നടന്ന വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സിലില്‍ സംസാരിക്കുമ്പോഴായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവന.

ALSO READ:  സുബ്ബലക്ഷ്മിയുടെ പല്ലുകള്‍ പോയത് 35-ാം വയസിലുണ്ടായ അപകടത്തില്‍; പല്ല് വയ്ക്കാന്‍ ആ പ്രായത്തിലും തയ്യാറായില്ല

റഷ്യന്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതായിരിക്കണം വരുന്ന പതിറ്റാണ്ടിലും ഇനി വരുന്ന തലമുറകള്‍ക്കുമുള്ള പ്രധാന ലക്ഷ്യമെന്നും പുടിന്‍ പറഞ്ഞു. റഷ്യയിലെ പല ഗോത്ര വര്‍ഗങ്ങളും നാലോ അഞ്ചോ അതിലധികമോ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന പാരമ്പര്യം തുടരുന്നുണ്ട്. നമ്മുടെ മുത്തശ്ശിമാരുടെയും മുതുമുത്തശ്ശിമാരുടെയും പാരമ്പര്യമെടുത്താല്‍ അവര്‍ക്ക് എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നു. അത്തരം പാരമ്പര്യം തിരിച്ചുകൊണ്ടുവരണമെന്നും സംരക്ഷിക്കണമെന്നും വലിയ കുടുംബങ്ങളുണ്ടാകുന്നതായിരിക്കണം ജീവിത രീതി. കുടുംബം എന്നു പറയുന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിത്തറമാത്രമല്ല അത് ആത്മീയമായ പ്രതിഭാസവും ധാര്‍മികതയുടെ ഉറവിടം കൂടിയാണെന്നും പുടിന്‍ പറഞ്ഞു.

ALSO READ: ഇനിയും അങ്ങനെ ചെയ്യും, അനാദരവായി തോന്നാനൊന്നുമില്ല; ട്രോഫിയില്‍ കാല്‍ കയറ്റിവെച്ച സംഭവത്തില്‍ പ്രതികരിച്ച് മിച്ചല്‍ മാര്‍ഷ്

സാമ്പത്തിക സഹായം, സാമൂഹിക ആനുകൂല്യങ്ങള്‍, അലവന്‍സുകള്‍, പ്രത്യേകാവകാശങ്ങള്‍ അല്ലെങ്കില്‍ സമര്‍പ്പിത പരിപാടികള്‍ എന്നിവ രാജ്യം അഭിമുഖീകരിക്കുന്ന ‘ഭയങ്കരമായ ജനസംഖ്യാപരമായ വെല്ലുവിളികളെ’ ‘മാത്രം’ മറികടക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. എല്ലാ റഷ്യന്‍ പൊതു സംഘടനകളും പരമ്പരാഗത മതങ്ങളും കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അത് ‘സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള, ശാശ്വതമായ റഷ്യയുടെ’ ഭാവിയായിരിക്കണമെന്നും പുടിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News