ഉക്രെയ്നില്‍ തൊടുത്തുവിട്ട പരീക്ഷണാത്മക ഹൈപ്പര്‍സോണിക് മിസൈലിന്റെ കൂടുതല്‍ യുദ്ധ പരീക്ഷണം നടത്തുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കായി ഉക്രെയ്ൻ പടിഞ്ഞാറൻ ശക്തികളോട് അഭ്യര്‍ഥിച്ചാലാണ് കൂടുതൽ പരീക്ഷണങ്ങളുണ്ടാകുക.
മിസൈല്‍ ആക്രമണം ഭയന്ന് ഉക്രൈന്‍ പാര്‍ലമെന്റ് അടച്ചിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുടിൻ്റെ പ്രസ്താവന. ഉക്രേനിയന്‍ നഗരമായ ഡിനിപ്രോയില്‍ റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ആണവശേഷി വഹിക്കാവുന്ന മിസൈലാണിത്. പുതിയ ഒറെഷ്‌നിക് മിസൈലിന്റെ കൂടുതല്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്ന് പുടിന്‍ പറഞ്ഞു.
Read Also: 48 മണിക്കൂറിനിടെ ഗാസയില്‍ മാത്രം 120 മരണം; ലെബനോനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നു
റഷ്യക്കെതിരായ സുരക്ഷാ ഭീഷണികളുടെ സാഹചര്യവും സ്വഭാവവും അനുസരിച്ച് ഞങ്ങള്‍ യുദ്ധസാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ പരീക്ഷണങ്ങള്‍ തുടരുമെന്ന് സൈനിക മേധാവികളുമായുള്ള ടെലിവിഷന്‍ മീറ്റിംഗില്‍ പുടിന്‍ പറഞ്ഞു. റഷ്യ പുതിയ ആയുധത്തിന്റെ ഒന്നിച്ചുള്ള നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഭീഷണിക്ക് മറുപടിയായി തങ്ങളുടെ സഖ്യകക്ഷികളില്‍ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് അഭ്യർഥിച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here