പുറ്റിങ്ങൽ ദുരന്തം; അഡ്വ കെ പി ജബ്ബാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

പരവൂർ, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിലെ പ്രതികൾക്കെതിരെ എടുത്ത കേസ് വിചാരണ ചെയ്യാനുള്ള സ്പെഷ്യൽ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായി മുൻ ജില്ലാ സർക്കാർ വക്കീലും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ കെ.പി ജബ്ബാറിനെ സർക്കാർ നിയമിച്ച് ഉത്തരവായി. 2016ൽ സംഭവിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ 110 പേർ മരണമടയുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Also read: പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സും കുറ്റം ചെയ്തിട്ടില്ല; കരുവന്നൂര്‍ കേസില്‍ ഇഡിക്കെതിരെ ഹൈക്കോടതി

കൊല്ലം ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിൽ 59 പ്രതികളുണ്ട്. 1417 സാക്ഷികളും 376 തൊണ്ടിമുതലുകളും 1611 രേഖകളും ഉള്ള കേസിൻ്റെ വിചാരണയ്ക്കായി കൊല്ലത്ത് സ്ഥാപിച്ച പ്രത്യേക കോടതി നവംബർ 30ന് കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ സാന്നിദ്ധ്യത്തിൽ കേരള ധനകാര്യ മന്ത്രി ശ്രീ കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തിരുന്നു. കൊല്ലം കളക്ട്രേറ്റിൻ്റെ തെക്കുവശം റ്റി.എം.വർഗ്ഗീസ് സ്മാരക ഹാളിന് സമീപമാണ് കോടതി സജ്ജമാക്കിയിട്ടുള്ളത്. ഡിസംബർ 10ന് കോടതിയുടെ പ്രവർത്തനം ആരംഭിക്കുന്നതാണ്.

Puttingal tragedy Adv KP Jabbar Special Public Prosecutor

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News