പാലക്കാട് എ.ഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

പാലക്കാട് വടക്കഞ്ചേരിയില്‍ എ.ഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. പുതുക്കോട് സ്വദേശി മുഹമ്മദാണ് വടക്കഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലായത്. ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Also Read- ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട കോച്ചുകളില്‍ നിന്ന് ദുര്‍ഗന്ധമെന്ന് പ്രദേശവാസികള്‍; ‘ചീഞ്ഞമുട്ട’യെന്ന് റെയില്‍വേ അധികൃതര്‍

വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ആയക്കാട് സ്ഥാപിച്ചിരുന്ന എ.ഐ ക്യാമറയുടെ പോസ്റ്റ് വാഹനം ഇടിച്ച് തകര്‍ക്കുകയായിരുന്നു. ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിന്‍തോപ്പിലാണ് കണ്ടെത്തിയത്. തകര്‍ന്നു വീണ പോസ്റ്റ് വാഹനത്തില്‍ കുരുങ്ങി തെങ്ങിന്‍ തോപ്പിലെത്തുകയായിരുന്നു.

Also read- ‘മറുനാടനെതിരെ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ 65 പേര്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സകല കോടതിയിലും കയറ്റും’: പി. വി അന്‍വര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News