യുഡിഎഫ് നേതൃത്വത്തെ അമ്പരപ്പിച്ച് പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

യുഡിഎഫ് നേതൃത്വത്തെ അമ്പരപ്പിച്ച് പി വി അന്‍വര്‍ എംഎല്‍എയുടെ തുണമൂല്‍ കോണ്‍ഗ്രസ് പ്രവേശം. ഇടതുമുന്നണി പുറത്താക്കിയ പിവി അന്‍വറിനെ യുഡിഎഫില്‍ ചേര്‍ക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം.

ഇടതുമുന്നണിയില്‍നിന്ന് പുറത്തായ അന്‍വര്‍ എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെയില്‍ ചേരാനായിരുന്നു ആദ്യ നീക്കം. ഇതിനായി ഡിഎംകെ എന്ന ചുരുക്കപ്പേരില്‍ മറ്റൊരു സംഘടനയും രൂപീകരിച്ചു. ഡിഎംകെ കയ്യൊഴിഞ്ഞതോടെ മുസ്ലീം ലീഗിലും പിന്നീട് കോണ്‍ഗ്രസിലും അംഗമാവാന്‍ ശ്രമം നടത്തി. ഇതും നടക്കില്ലെന്നുറപ്പായതോടെ യുഡിഎഫ് മുന്നണിയുടെ ഭാഗമാവാനായി ചര്‍ച്ചകള്‍ നടത്തി.

ALSO READ: 64 പേർ പീഡനത്തിനിരയാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18 കാരി; അഞ്ചുപേർ അറസ്റ്റിൽ


മുസ്ലിം ലീഗ് നേതാക്കളെ വീട്ടിലെത്തി കണ്ടു. കോണ്‍ഗ്രസ് നേതാക്കളെ നേരിട്ട് കണ്ടെങ്കിലും ചര്‍ച്ച ചെയ്യാമെന്ന മറുപടിയാണ് കിട്ടിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം പി വി അന്‍വറിനെ കാണുന്നത് കൊല്‍ക്കത്തയില്‍ തൃണമൂല്‍ നേതാക്കളോടൊപ്പമാണ്.

സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വം അംഗീകരിക്കാത്ത മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്നതിന് കോണ്‍ഗ്രസിന് പുനരാലോചന വേണ്ടി വരും. ബംഗാളിലും കോണ്‍ഗ്രസിന്റെ ശത്രുപക്ഷത്താണ് തൃണമൂല്‍. രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചതിനും അന്‍വര്‍ ഇതുവരെ മാപ്പു പറഞ്ഞിട്ടില്ല. ആലോചനയില്ലാത്ത നീക്കങ്ങളും എടുത്തുചാട്ടവും യുഡിഎഫിനും ബാധ്യതയാവുമെന്ന മുസ്ലിം ലീഗിന്റെ സംശയവും ബലപ്പെട്ടു. ചുരുക്കത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് തൃണമൂല്‍ മെമ്പര്‍ഷിപ്പുമായി തിരിച്ചെത്തുന്ന അന്‍വറിന്റെ ഭാവി ഉറ്റുനോക്കുകയാണ് അന്‍വറിന്റെ തന്നെ അനുയായികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News