പ്രതിപക്ഷ നേതാവിന് 25 സ്റ്റാഫുകള്‍, കൈപ്പറ്റുന്നത് മൂന്ന് കോടി; പറയുന്നത് മുഖ്യമന്ത്രിക്ക് ദൂര്‍ത്തെന്ന്: പിവി അൻവർ എംഎല്‍എ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിവർഷം സർക്കാർ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നത് മൂന്നു കോടിയോളം രൂപ. പത്തു സെക്രട്ടറിമാരും പ്രൈവറ്റ് സെക്രട്ടറിക്കു പുറമേ ഒരു സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുമടക്കം ഇരുപത്തിയഞ്ചോളം സ്റ്റാഫുകളുമുണ്ട്. ഇത്രയും സ്റ്റാഫുമായിരുന്നാണ് മുഖ്യമന്ത്രി സോഷ്യൽ മീഡിയ ടീമിനെ നിയമിക്കുന്നത് ധൂർത്താണെന്ന് വി ഡി സതീശൻ പരാതി പറയുന്നതെന്ന് എംഎൽഎ പി വി അൻവർ.
2022 ജൂലൈ ആറിന് പി വി അൻവർ എംഎൽഎയുടെ നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയിലെ വിശദാംശങ്ങളാണിത്. വി ഡി സതീശൻ 25 ഓളം സ്റ്റാഫുകൾക്കായി ഒരു വർഷം ചെലവഴിക്കുന്ന തുകയുടെ കണക്കിങ്ങനെ:
രണ്ടു പ്രൈവറ്റ് സെക്രട്ടറിമാര്‍, നാലു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ, നാലു അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിമാർ, പേ‍ഴ്സണൽ അസിസ്റ്റൻ്റ് എന്നിവർക്കായി നൽകുന്നത് 5, 02,702 രൂപ ശമ്പളം. നാലു അഡീഷണൽ പേർസണൽ അസിസ്റ്റൻ്റുമാർ, ഒരു അസിസ്റ്റൻ്റ്, ഒരു കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, മൂന്നു ഷോഫർമാർ, അഞ്ച് ഓഫീസ് അറ്റൻ്റുമാർ എന്നിവർക്കായി ഒരു മാസം 18,36000 രൂപ.
ഇങ്ങനെ ഒരു വർഷത്തെ ചിലവ് 2,20,42,368 രൂപ. സ്വീപ്പർ, ലാസ്കർ തസ്തികകളിൽ നൽകുന്നത് മാസം 95,519 രൂപ. ശമ്പളവും ഡിഎയും കൺവേയൻസ് അലവൻസും ട്രാവലിംഗ് അലവൻസും മണ്ഡലം അലവൻസും വേറെയും കൈപ്പറ്റുന്നു. ഭരണഘടനാ പരമായ ഉത്തരവാദിത്തം പോലും നിർവഹിയ്ക്കാത്ത പ്രതിപക്ഷനേതാവ് നടത്തുന്നത് ധൂർത്താണെന്നെന്നും മുഖ്യമന്ത്രിയെ വിമർശിക്കുന്നതിനുമുമ്പ് ഇതൊന്നു പരിശോധിയ്ക്കണമെന്നും എംഎൽഎ പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News