നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വർ അറസ്റ്റിൽ

P V ANVAR

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വറിനെ അറസ്റ്റു ചെയ്തു. നിലമ്പൂര്‍ പൊലീസ് ആണ് അറസ്റ്റു ചെയ്തത്. അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്ക് എതിരെയായിരുന്നു കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലാണ് പിവി അൻവറിന്‍റെ വീടിന് പുറത്ത് പൊലീസ് സന്നാഹമെത്തിയിരുന്നു. അറസ്റ്റ് ഭരണകൂട ഭീകരതയെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രമാണ് അറസ്റ്റിനു വഴങ്ങുന്നതെന്നും അൻവർ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരേ അൻവറിന്‍റെ കൂട്ടാളികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്.

ALSO READ; ‘മാലിന്യ മുക്ത നവകേരളം’ എന്ന ലക്ഷ്യത്തിനായി ജനകീയ ഇടപെടൽ ഉണ്ടാകണം: മന്ത്രി എംബി രാജേഷ്‌

പിവി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ആണ് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കലില്‍ കലാശിച്ചത്. കാട്ടാനയാക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ ഓഫീസ് തകര്‍ക്കുകയായിരുന്നു. ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പിവി അന്‍വര്‍ കുറ്റപ്പെടുത്തിയിരുന്നു. മണി എന്ന യുവാവ് രണ്ടര മണിക്കൂര്‍ രക്തം വാര്‍ന്ന് കിടന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിയതായും എംഎല്‍എ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News