ഷാജൻ സ്കറിയയ്ക്കെതിരായ കേസ്: ദേശസുരക്ഷയെ അടക്കം ബാധിക്കുന്ന കുറ്റകൃത്യമെന്ന് പി വി അൻവർ എംഎൽഎ

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്കെതിരായ പുതിയ കേസില്‍ പ്രതികരിച്ച് പി വി അൻവർ എംഎൽഎ. ഷാജൻ സ്കറിയ പൊലീസിന്‍റെ വയർലെസ് സംവിധാനം ചോർത്തിയ കേസ് ഗൗരവതരമാണ്. ദേശസുരക്ഷയെ അടക്കം ബാധിക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സ്പീക്കർ എ എൻ ഷംസീറിനെ വേട്ടയാടാൻ ഉള്ള നീക്കം അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

കേസില്‍ സൈബർക്രൈം പൊലീസ് തന്‍റെ മൊഴി രേഖപ്പെടുത്തി. പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിലും മറുപടി ലഭിച്ചിട്ടുണ്ട്. വർഗീയതയ്ക്ക് വളം വയ്ക്കാനും ശക്തികൂട്ടാനും ചില യൂട്യൂബർമാർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ശക്തമായ പൊലീസ് നടപടിയിലൂടെ മാത്രമേ ഇത്തരക്കാരം  നിയന്ത്രിക്കാനാകൂ എന്നും ഇവർക്കെതിരെ ജനകീയ പ്രതിരോധമുണ്ടാകണമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: മോദി മിണ്ടുന്നില്ല: മണിപ്പൂര്‍ പരാമര്‍ശിക്കാതെ വീണ്ടും മന്‍ കി ബാത്ത്, രാജ്യത്ത് തീര്‍ത്ഥാടനത്തിന് ആളുകള്‍ എത്തുന്നുവെന്ന് പരാമര്‍ശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News