എം ആർ അജിത് കുമാർ പുതിയ വീടുവെയ്ക്കുന്നത് കവടിയാർ കൊട്ടാരത്തിലെ കോംപൗണ്ടിൽ, 10 സെൻ്റ് അജിത് കുമാറിൻ്റെയും 12 സെൻ്റ് അളിയൻ്റെ പേരിലും: ആരോപണവുമായി പി വി അൻവർ എംഎൽഎ

p v anvar

എം ആർ അജിത് കുമാർ സോളാർ കേസ് അട്ടിമറിച്ചുവെന്ന് പി വി അൻവർ എംഎൽഎ. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വോയിസ് പുറത്തുവിടുമെന്നും അൻവർ എംഎൽഎ പറഞ്ഞു. ഇടതുപക്ഷത്തെ വഞ്ചിച്ചു. ഷാജൻ സ്കറിയ വിഷയത്തിൽ ഇലക്ട്രോണിക് എവിഡൻസ് ആക്ട് പരിഗണിച്ചില്ല എന്നും അൻവർ എം എൽ എ പറഞ്ഞു. നിയമോപദേശം ഉണ്ടായിട്ടും തള്ളിക്കളഞ്ഞു. സൂപ്പർ ഡിജിപിയാണ് അജിത് കുമാർ. ക്രൈംബ്രാഞ്ച് എ ഡി ജി പി വിനോദ് കുമാർ രാജിവെച്ചു പോയി, ഇപ്പോൾ പോലിസിലേ ഇല്ല, എം ആർ അജിത് കുമാർ പുതിയ വീടുവെയ്ക്കുന്നത് കവടിയാർ കൊട്ടാരത്തിലെ കോംപൗണ്ടിലാണ്. 10 സെൻ്റ് അജിത് കുമാറിൻ്റെയും 12 സെൻ്റ് അളിയൻ്റെയും പേരിലാണ്. എം എ യൂസഫലിയുടെ വീടിൻ്റെ അടുത്താണ് സ്ഥലം എന്നും അൻവർ എം എൽ എ ആരോപിച്ചു. എടവണ്ണ കൊലപാതകത്തെ കുറിച്ചും അൻവർ എം എൽ എ പറഞ്ഞു.

also read: രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പൊലീസ്‌, അച്ചടക്കം ലംഘിച്ചാൽ എത്ര ഉന്നതനായാലും ശക്തമായ നടപടി ഉണ്ടാകും: മുഖ്യമന്ത്രി

കൊല്ലാനും കൊല്ലിക്കാനും അജിത് കുമാറിന് കഴിയുമെന്നാണ് എസ് പി പറഞ്ഞത്. റിദാൻ തലക്ക് വെടിയേറ്റാണ് മരിച്ചത്. പ്രതി ഷാൻ അല്ല പ്രതിയെന്ന് റിദാൻ്റെ ഭാര്യ പറയുന്നു. റിദാൻ്റെ ഭാര്യയോട് മോശമായി പെരുമാറി, മൂന്നു ദിവസം മർദിച്ചു. ഷാനുമായി രഹസ്യ ബന്ധമുണ്ടെന്ന് സമ്മതിക്കാൻ കൊല്ലപ്പെട്ട റിദാൻ്റെ ഭാര്യയെ നിർബന്ധിച്ചു. പല കള്ളക്കഥകളും ഉണ്ടാക്കി. ഷാനും റിദാനും ഏഴു മണിയ്ക്ക് ഒരുമിച്ച് ഇറങ്ങിയതു മാത്രമാണ് തെളിവ്. റിദാന് കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരമുണ്ടായിരുന്നു. ഫോൺ വേറെ കേസിൽ പെടുത്തി തട്ടിയെടുക്കാൻ ശ്രമിച്ചു. മരിച്ച റിദാൻ്റെ ഫോൺ പൊലീസ് കണ്ടെത്തിയില്ല. ഫോൺ ചാലിയാറിൽ എറിഞ്ഞുവെന്ന് സമ്മതിയ്ക്കണമെന്ന് നിർബന്ധിച്ചു,

സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച്  വെളിപെടുത്തൽ ഓഡിയോയാണ് എംഎൽഎ പുറത്തുവിട്ടത്. സോളാർ അട്ടിമറിച്ചത് അജിത് കുമാർ ആണ്. അജിത് കുമാറിന് സരിതയുമായി സൗഹൃദമുണ്ടായിരുന്നു.സിബിഐക്ക് തെറ്റായി മൊഴി കൊടുപ്പിച്ചു.അജിത് കുമാർ സ്വർണക്കടത്തിൽ കണ്ണിയാണ്. ദുബൈ കേന്ദ്രീകരിച്ചുള്ള സംഘത്തിൽ കണ്ണിയാണ്. സ്വർണക്കടത്ത് വിവരങ്ങൾ അജിത് കുമാറിൻ്റെ സംഘം എസ് പി സുജിത് ദാസിന് കൈമാറുകയാണ് പതിവ് എന്നും പിവി അൻവർ വ്യക്തമാക്കി.

ഒന്നാം ഘട്ട വെളിപ്പെടുത്തൽ തൽക്കാലം നിർത്തുന്നുവെന്നും നാളെ മുഖ്യമന്ത്രിയെ കണ്ട് പരാതിയും തെളിവും നേരിട്ടു നൽകും എന്നും അൻവർ എം എൽ എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News