‘ജനങ്ങളുടെ സുരക്ഷിത്വത്തിനാണ് ഫോണ്‍കോള്‍ ചോര്‍ത്തി നല്‍കിയത്’: പി വി അന്‍വര്‍ എംഎല്‍എ

ജനങ്ങളുടെ സുരക്ഷിത്വത്തിനാണ് ഫോണ്‍കോള്‍ ചോര്‍ത്തി നല്‍കിയതെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പൊലീസിനെതിരായ വിമര്‍ശനം അദ്ദേഹം തുടര്‍ന്നു. പൊലീസിലെ ചിലര്‍ ക്രിമിനലുകളാണെന്നും രാജ്യവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും പി വി അന്‍വര്‍ ആരോപിച്ചു. പാര്‍ട്ടിയെയും ജനങ്ങളെയും ബോധ്യപ്പെടുത്താനാണ് ഫോണ്‍ ചോര്‍ത്തി നല്‍കിയത്. അരീക്കോട് വിഷയത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലിസ് വേട്ടയാടി.മൂന്നാഴ്ച ജയിലില്‍ കിടത്തി അവര്‍ക്കെതിരെ ഗുരുതര കേസ് എടുത്തുവെന്നും നിലമ്പൂര്‍ എംഎല്‍എ പറഞ്ഞു.

ALSO READ: അച്ഛന്റ അപ്രതീക്ഷിത മരണം, മൂന്ന് വയസുമുതല്‍ വീട് എന്ന തണല്‍ നഷ്ടം; തളരാതെ പൊരുതിക്കയറി, ശശികല ഇനി ഡോക്ടറാകും

നൊട്ടോറിയസ് ക്രിമിനലാണ് എം ആര്‍ അജിത് കുമാറെന്നും പി വി അന്‍വര്‍ പറഞ്ഞു. കോഴിക്കോട് ഏഷ്യാനെറ്റിനെതിരേ എടുത്ത പോക്‌സോ കേസില്‍ എങ്ങനെ നീതി കിട്ടുമെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: മുകേഷിനെതിരായ ആരോപണം: തെളിയിക്കപ്പെട്ടാൽ വേണ്ട നടപടിയെടുക്കുമെന്ന് ടി പി രാമകൃഷ്ണൻ

സുജിത് ദാസ് ഐപിഎസ് നേരത്തേ കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. സുജിത് ദാസ് സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു. സുജിത് ദാസിന്റെ കീഴിലുള്ള ഡാന്‍സാഫ് മുഴുവന്‍ ക്രിമിനലുകളാണെന്നും പി വി അന്‍വര്‍ പറഞ്ഞു. എയര്‍പോര്‍ട്ടില്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ സിസിടിവി ഉള്ളതുകൊണ്ട് നടക്കുന്നില്ല. പിടിക്കുന്ന സ്വര്‍ണത്തിന്റെ അമ്പത് ശതമാനവും തട്ടുന്നു. അജിത് കുമാറും സുജിത് ദാസും ജയിലിലേക്കകാണ് പോകുന്നതെന്നും എംഎല്‍എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here