പിവി അൻവർ എംഎൽഎ സ്ഥാനമൊ‍ഴിഞ്ഞു; രാജിക്കത്ത് സ്പീക്കർക്ക് കൈമാറി

pv anvar resign

പിവി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജി വെച്ചു. എംഎൽഎ സ്ഥാനം രാജി വെച്ചുള്ള കത്ത് സ്പീക്കറുടെ ചേമ്പറിൽ എത്തിയാണ് പിവി അൻവർ കൈമാറിയത്. കാലാവധി പൂർത്തിയാകാൻ ഒന്നര വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് രാജി. വാഹനത്തിലെ എംഎൽഎ ബോർഡ് മറച്ചുവെച്ചാണ് അൻവർ നിയമസഭയിൽ എത്തിയത്. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിന്‍റെ രാജി.

ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലം ഒരു ഉപതിരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് നീങ്ങും. എല്ലാ കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറയാമെന്നാണ് രാജികത്ത് കൈമാറിയ കാര്യം സ്ഥിരീകരിച്ചുകാണ്ട് പി വി അന്‍വര്‍ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും.

ALSO READ;‘അൻവർ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ല’; കോൺഗ്രസ് നേതൃത്വം എൻഎം വിജയന്‍റെ കുടുംബത്തെ അവഹേളിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

നേരത്തെ തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാൻ അൻവർ തീരുമാനിച്ചത്. തൃണമൂൽ കോൺ​ഗ്രസിൻ്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അൻവറിന് നൽകിയേക്കുമെന്നും സൂചനകളുണ്ട്.

അതേ സമയം, പിവി അൻവർ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്നും അൻവറിന്‍റേത് അറു പിന്തിരിപ്പൻ നയങ്ങളാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അൻവർ നേരത്തെ തന്നെ യുഡിഎഫിന്‍റെ ഭാഗമായിരുന്നുവെന്നും ഒടുവിൽ അവിടെ ചെന്നേ ചേരൂ എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആർജെഡിയുടെ രണ്ടാം കക്ഷി പരാമർശത്തിൽ ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration