‘കളിത്തോക്ക്’ അയച്ചുതന്ന യൂത്ത് ലീഗിന് ഒരു കൊട്ട നാരങ്ങ തിരിച്ചയക്കുന്നു’, വെള്ളം കലക്കാൻ ഇരിക്കട്ടെ; ആരോപണ കൊടുങ്കാറ്റിനിടയിലും സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് പി.വി. അൻവർ

എഡിജിപിയ്ക്കെതിരെ ആരോപണ കൊടുങ്കാറ്റ് ഉന്നയിച്ച് സംസ്ഥാന രാഷ്ട്രീയ ചർച്ചകളിലാകെ നിറയുമ്പോഴും പി.വി. അൻവർ കൂളാണ്. തൻ്റെ ആരോപണങ്ങളെ പരിഹസിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്ന യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകൻമാർക്ക് ഉരുളക്കുപ്പേരി കണക്ക് അൻവറിൽ നിന്നും മറുപടികൾ ഇപ്പോഴും റെഡി. അൻവറിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടവർക്ക് മുന്നിലേക്ക്  കേരളത്തിൻ്റെയും മലപ്പുറത്തിൻ്റെയും നിലമ്പൂരിൻ്റെയും മാപ്പ് നൽകി മറുപടി പോസ്റ്റിട്ട പോലെ സ്വതസിദ്ധമായ നർമത്തിൽ പൊതിഞ്ഞ് യൂത്ത് കോൺഗ്രസുകാരോടും യൂത്ത് ലീഗുകാരോടുമുള്ള അൻവറിൻ്റെ ഫേസ്ബുക്കിലൂടെയുള്ള  മറുപടി ഇങ്ങനെയാണ്.
യൂത്ത് കോൺഗ്രസുകാർക്കുള്ള മറുപടി: ‘എന്നെ കുറ്റം പറഞ്ഞും, തെറി പറഞ്ഞും നടന്നിരുന്ന യൂത്ത്‌ കോൺഗ്രസ്‌ കുഞ്ഞാടുകൾ എൻ്റെ  ആരോപണങ്ങളുടെ പേരിൽ സെക്രട്ടേറിയറ്റിലേക്ക്‌ മാർച്ച്‌ നടത്തി അവരുടെ മുതുകത്ത്‌
തിരുവനന്തപുരം നഗരത്തിൻ്റെ റൂട്ട്‌ മാപ്പ്‌ പതിപ്പിക്കുന്നത്‌ കാണാൻ വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്ന
ലെ ഞാൻ’. യൂത്ത് ലീഗുകാർക്കുള്ള മറുപടി:  ‘കളിതോക്ക്‌ അയച്ച്‌ തന്ന യൂത്ത്‌ ലീഗിന് സ്നേഹപൂർവം “ഒരു കൊട്ട നാരങ്ങ” തിരിച്ച്‌ കൊടുത്ത്‌ വിടുന്നു.. പരിമിതി മാത്രമുള്ള യൂത്ത്‌ ലീഗിന് വെള്ളം കലക്കാൻ ഇരിക്കട്ടെ’. – അൻവർ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചു. അതേസമയം, അൻവറിൻ്റെ ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News