നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ പി.വി.അൻവർ എംഎൽഎ ജാമ്യാപേക്ഷ ഇന്ന് നൽകിയേക്കും.14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത എം എൽ എ യെ രാത്രി 2.15 ഓടെയാണ് ജയിലിലേക്ക് മാറ്റിയത്. പൊലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. പിവി അൻവർ ഉൾപ്പെടെ പതിനൊന്നു പേരാണ് പ്രതികൾ.
Also read: ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് ഉജ്വല പരിസമാപ്തി
നിലമ്പൂരിൽ വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ പി വി അൻവർ എംഎൽഎ ഇന്നലെയാണ് അറസ്റ്റിലായത്. കരുളായിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. പി വി അൻവർ എംഎൽഎയെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
എഫ്ഐആറിൽ പി വി അൻവറാണ് ഒന്നാം പ്രതി. പി വി അൻവി ൻ്റെ പത്തു കൂട്ടാളികളും പ്രതികളാണ്. വൈകുന്നേരം എട്ടുമണിയോടെ എടവണ്ണ ഒതായിയിലെ പി വി അൻവറിൻ്റെ വീട് പൊലീസ് വളഞ്ഞു. പിന്നാലെ ഡിവൈഎസ്പി ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി. നിയമനടപടികൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ.
Also read: പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായ പി വി അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു
അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നായിരുന്നു അൻവറിൻ്റെ പ്രതികരണം. മെഡിക്കൽ പരിശോധന പൂർത്തിയാക്കി ജീപ്പിൽ കയറ്റി കൊണ്ടുപോയി. റിമാൻ്റ് ചെയ്ത് തവനൂർ ജയിലിലേക്ക് മാറ്റി. അൻവറും കൂട്ടാളികളും അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ജില്ലാ ഫോറസ്റ്റ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here