കളമശ്ശേരിയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസില്‍ ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടി യോഗം സംഘടിപ്പിക്കാന്‍ പി വി അന്‍വറിന്‍റെ നീക്കം

PV Anwar
കൊച്ചി കളമശ്ശേരിയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസില്‍ ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടി യോഗം സംഘടിപ്പിക്കാന്‍ പി വി അന്‍വറിന്‍റെ നീക്കം. റസ്റ്റ് ഹൗസില്‍ രാഷ്ട്രീയ പാര്‍ട്ടി യോഗം നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ബോധപൂര്‍വ്വം വിവാദമുണ്ടാക്കാന്‍  അന്‍വര്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് റസ്റ്റ്ഹൗസിനു പുറത്ത് യോഗം സംഘടിപ്പിച്ചുകൊണ്ട്  അന്‍വറിന്‍റെ മറ്റൊരു നാടകവും അരങ്ങേറി.
വ്യാഴാഴ്ച്ച വൈകീട്ട് 6.30 ഓടെയായിരുന്നു പി വി അന്‍വര്‍ കളമശ്ശേരി പത്തടിപ്പാലത്തെ പിഡബ്ല്യുഡി   റസ്റ്റ് ഹൗസിലെത്തിയത്.മുസ്ലിം ലീഗിൽ വിഭാഗീയത മൂർഛിച്ചു നിൽക്കുന്ന എറണാകുളത്തെ ലീഗ് വിമതരെ കൂട്ടി യോഗം സംഘടിപ്പിക്കലായിരുന്നു ലക്ഷ്യം.ഇതിനായി അന്‍വര്‍ തെരഞ്ഞെടുത്തത് പത്തടിപ്പാലത്തെ പിഡബ്ല്യുഡി റസ്റ്റ്ഹൗസായിരുന്നു.പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റസ്റ്റ് ഹൗസില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് അന്‍വറിന്‍റെ ഈ നീക്കം. എംഎല്‍എയായ അന്‍വറിന് ഈ ഉത്തരവു സംബന്ധിച്ച് നല്ല ബോധ്യമുണ്ടെങ്കിലും മനപൂര്‍വ്വം വിവാദമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തം.ചെറുതും വലുതുമായ നിരവധി ഹാളുകള്‍ എറണാകുളത്തുണ്ടായിട്ടും യോഗം നടതതാന്‍ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് തെരഞ്ഞെടുത്ത് വിവാദമാക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുതന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഉദ്യോഗസ്ഥര്‍ അനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് റസ്റ്റ്ഹൗസിനു പുറത്ത് യോഗം നടത്തിയ  അന്‍വര്‍ മറ്റൊരു നാടകം സംഘടിപ്പിക്കുകയും  ചെയ്തു.സാംസ്കാരിക സംഘടനയുടെ യോഗമാണെന്നും അതിന് അനുമതി തന്നില്ലെന്നുമായിരുന്നു അൻവറിൻ്റെ വാദം.എന്നാല്‍ യോഗത്തില്‍ പങ്കെടുത്തത്
ലീഗിലെ സംഘടനാ നടപടിക്ക് വിധേയനായ മുൻ ജില്ല പ്രസിഡൻ്റ് പറക്കാട്ട് ഹംസ, യുഡിഎഫിൽ നിന്ന് വിട്ടു നിൽക്കുന്ന കളമശേരി നഗരസഭാ കൗൺസിലർ കെ എച്ച് സുബൈർ തുടങ്ങിയവരാണ്.ഇതില്‍ നിന്നു തന്നെ അന്‍വര്‍ വിളിച്ചുചേര്‍ത്തത് രാഷ്ട്രീയ യോഗമാണെന്നും വ്യക്തമാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News