പി വി സത്യനാഥന്റെ കൊലപാതകം : ആയുധം കണ്ടെത്തി

കൊയിലാണ്ടി പി വി സത്യനാഥന്റെ കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള പറമ്പില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്. അതേസമയം
പ്രതി അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ALSO READ: കൊയിലാണ്ടി സത്യനാഥൻ്റെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും, വൈകിട്ടോടെ പ്രതിയുടെ അറസ്റ്റ്

സത്യനാഥന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ്. ക്ഷേത്രമുറ്റത്തെ കൊലപാതകം നിഷ്ഠൂരവും ഉത്കണ്ഠയുണ്ടാക്കുന്നതുമാണ്. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്നാണ് അനുമാനം.

ALSO READ: കാരുണ്യ ബെനവലന്റ് സ്‌കീമിന് 20 കോടി അനുവദിച്ചു: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സിപിഐഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു പി വി സത്യനാഥന്റെ ശവസംസ്‌കാരം രാത്രി എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. കഴിഞ്ഞദിവസം രാത്രി അമ്പലമുറ്റത്തുവച്ചാണ് സത്യനാഥന് വെട്ടേറ്റത്. അഭിലാഷ് പെരുവട്ടൂര്‍ എന്ന പ്രതി ഇന്നലെ തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News