പി വി സത്യനാഥന്റെ സംസ്കാരം രാത്രി എട്ട് മണിക്ക് വീട്ടുവളപ്പിൽ

സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥന്റെ ശവസംസ്‌കാരം രാത്രി എട്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും. ഇന്നലെ രാത്രി അമ്പലമുറ്റത്തുവച്ചാണ് സത്യനാഥന് വെട്ടേറ്റത്. അഭിലാഷ് പെരുവട്ടൂർ എന്ന പ്രതി ഇന്നലെ തന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Also Read: തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി

ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് വിലാപയാത്രയായി സത്യനാഥന്റെ മൃതദേഹം സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനായി കൊണ്ടുപോകും. തുടർന്ന് ലോക്കൽ കമ്മിറ്റി ഓഫീസിലും വീട്ടിലും പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

Also Read: സത്യപാൽ മാലിക്കിനെതിരായ സിബിഐ അന്വേഷണം: പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ്; സീതാറാം യെച്ചൂരി

മൃതദേഹം രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തു. കൊയിലാണ്ടി ഏരിയ കമ്മിറ്റി ദുഃഖാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News