കൊയിലാണ്ടി സത്യനാഥൻ്റെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും, വൈകിട്ടോടെ പ്രതിയുടെ അറസ്റ്റ്

കൊയിലാണ്ടി സത്യനാഥൻ്റെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് പൊലീസ്. പ്രതിയു‌ട അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്നും, ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിനുപയോഗിച്ച ആയുധം എന്ത് എന്നതിൽ ഇതുവരേക്കും വ്യക്തത വന്നിട്ടില്ല. ആയുധം കണ്ടെത്താൻ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.

ALSO READ: ഗുണ കേവിൽ വീണവർ ആ സമയത്ത് മരിച്ചിട്ടുണ്ടാവില്ല, വെള്ളവും ഭക്ഷണവും കിട്ടാതെയായിരിക്കും അന്ത്യം: യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സ് പറയുന്നു

അതേസമയം, സിപിഐഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ്. ക്ഷേത്രമുറ്റത്തെ കൊലപാതകം നിഷ്ഠൂരവും ഉത്കണ്ഠയുണ്ടാക്കുന്നതുമാണ്. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്നാണ് അനുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News