ഒളിമ്പ്യൻ പി വി സിന്ധു വിവാഹിതയാകുന്നു

pv-sindhu

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഡിസംബര്‍ 22-ന് രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും വിവാഹം. 24-ന് ഹൈദരാബാദില്‍ സത്കാരം നടക്കും. ഒരുമാസം മുന്‍പാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്ന് സിന്ധുവിന്റെ അച്ഛനും മുന്‍ വോളിബോള്‍ താരവുമായ രമണ പറഞ്ഞു.

പി വി സോഫ്റ്റ്‌വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരന്‍. രണ്ട് ഒളിമ്പിക് മെഡലുകള്‍ക്കുടമയാണ് പി വി സിന്ധു.

Read Also: മകള്‍ ആരാധ്യയുടെ ജന്മദിനം ഒന്നിച്ച് ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും; യാഥാര്‍ഥ്യമിതാണ്!

ഇരു കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ട്. 2016, 2020 ഒളിമ്പിക്‌സുകളില്‍ മെഡല്‍ ജേതാവായ 29-കാരി കുറച്ചുകാലമായി അത്ര ഫോമിലായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം സയ്യിദ് മോദി ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍ സില്‍ കിരീടം നേടി. ജനുവരിയില്‍ സിന്ധു വീണ്ടും മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനാല്‍ അതിന് മുന്‍പുള്ള ഇടവേളയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും രമണ പറഞ്ഞു.

Key Words: pv sindhu, wedding date

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News