പരിശീലന ഗ്രൗണ്ട് പൂട്ടിയ സംഭവം, ട്രയൽ നടത്തുന്ന വിവരം അറിയിച്ചില്ലെന്ന് പി.വി ശ്രീനിജൻ എംഎൽഎ

കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ നിശ്ചയിച്ചിരുന്ന പരിശിലന ഗ്രൗണ്ട് പൂട്ടിയ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ സ്പോർട്സ് കൗൺസിലിൽ പ്രസിഡന്‍റ് പി.വി ശ്രീനിജൻ എം.എൽ.എ. സെലക്ഷൻ ട്രയൽ നടത്തുന്ന വിവരം ജില്ലാ സ്പോർട്സ് കൗൺസിലിനെ അറിയിച്ചില്ല. ഗേറ്റ് പൂട്ടിയത് താനല്ലന്നും വിവരം അറിഞ്ഞപ്പോൾ തന്നെ ഗേറ്റ് തുറന്നു നൽകാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് പനമ്പിളളി നഗറിലെ പരിശീലന ഗ്രൗണ്ട് പുട്ടിക്കിടക്കുന്നതായി ആക്ഷേപം ഉയർന്നത്. കേരള ബ്ലാസ്ടേ‍ഴ്സ് അണ്ടർ 17 വിഭാഗത്തിലെ സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്നതിനായി എത്തിയ കുട്ടികൾക്ക് അകത്ത് കടക്കാനായില്ല. എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ പി.വി ശ്രീനിജൻ എം.എൽ.എ ഇടപെട്ട് ഗേറ്റ് പൂട്ടിയെന്നായിരുന്നു ആക്ഷേപം. എന്നാൽ,ഗേറ്റ് പൂട്ടിയത് താനല്ലെന്നും വിവരം അറിഞ്ഞപ്പോൾ തന്നെ ഗേറ്റ് തുറന്നു നൽകാൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലൊരു പരിശീലനം നടത്തുന്ന വിവരം സ്പോർട്സ് കൗൺസിലിനെ അറിയിച്ചിട്ടില്ല. മാത്രമല്ല വാടകയ്ക്ക് നൽകിയ വകയിൽ 8 ലക്ഷം രൂപ കേരള ബ്ലാസ്റ്റേഴ്സ് നൽകാനുണ്ടെന്നും പി.വി ശ്രീനിജൻ എം.എൽ.എ പറഞ്ഞു. ഗേറ്റ് തുറന്ന് ഉള്ളിൽ പ്രവേശിച്ച കുട്ടികൾ സെലക്ഷൻ ട്രയലിൽ പങ്കെടുത്താണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here