പി വി ആർ പി ഡി സി അംഗീകരിച്ച മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നില്ല എന്ന വിവാദത്തോട് പ്രതികരിച്ച് പിവിആറിന്റെ സിഇഒ കമൽ ഗ്യാൻചന്ദനി. എക്‌സിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. എല്ലാ ചലച്ചിത്രങ്ങളും ഒരുപോലെയാണെന്നും മലയാള സിനിമ പ്രദർശിപ്പിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.
പുതുതായി കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്ത പി വി ആർ ഫോറം തീയറ്ററിൽ പ്രൊഡ്യൂസഴ്സ് ഡിജിറ്റൽ സിനിമ എന്ന മാസ്റ്ററിങ് യൂണിറ്റിൽ ഉള്ള ചിത്രങ്ങൾ മാത്രം പ്രദർശിപ്പിക്കണം എന്നാണ് കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് നിയമവിരുദ്ധവും നീതിനിഷേധവുമായതിനാൽ അങ്ങനെ പ്രദർശിപ്പിക്കാൻ കഴിയില്ല എന്ന് അറിയിക്കുകയായിരുന്നു.
എന്നാൽ ഈ തീരുമാനത്തെ മലയാള ചിത്രങ്ങളോടുള്ള അവഗണനയായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചുവെന്നും അതാണ് തെറ്റിദ്ധാരണയ്ക്കു വഴിതെളിച്ചതെന്നും അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചു. എല്ലാ ചിത്രങ്ങളും ഒരുപോലെയാണെന്നും ചിത്രത്തിന്റെ വിജയം മാത്രമാണ് തങ്ങൾക്ക് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
Statement regarding release of Malayalam Films at PVR Forum Kochi #PVRINOX #Malayalam #Malayalamfilms pic.twitter.com/f92VnZLoaV
— Kamal Gianchandani (@kamalgianc) April 11, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here