തിയറ്ററില്‍ ഇഷ്ടമുള്ള സിനിമ പ്രേക്ഷകന് തെരഞ്ഞെടുത്ത് കാണുന്നതിനുള്ള പുതിയ ഫീച്ചറുമായി പിവിആര്‍ ഐനോക്‌സ്. സ്‌ക്രീന്‍ഇറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ് വഴി കാണേണ്ട സിനിമ, തിയറ്റര്‍,സമയം എന്നിവ സെലക്ട് ചെയ്ത് ഷോ ക്രിയേറ്റ് ചെയ്യാം. ഇത്തരത്തില്‍ ക്രിയേറ്റ് ചെയ്യുന്ന സിനിമ കാണുന്നതിനായി സുഹൃത്തുക്കളെ ക്ഷണിക്കാനും കഴിയും. കുറഞ്ഞത് രണ്ട് ടിക്കറ്റുകളാണ് ഇത്തരത്തിലുള്ള ഷോ നടത്തുന്നതിനായി ബുക്ക് ചെയ്യേണ്ടത്. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കുടുംബാംഗങ്ങള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ മാത്രമായി സിനിമ കാണാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സ്വീകാര്യതയേറുന്നതോടെയാണ് പുതിയ പരീക്ഷണങ്ങളുമായി രാജ്യത്തെ മുന്‍നിര മള്‍ട്ടിപ്ലക്‌സ് ഗ്രൂപ്പ് രംഗത്തെത്തുന്നത്.
മറ്റ് സുഹൃത്തുക്കളെ തങ്ങള്‍ ക്രിയേറ്റ് ചെയ്ത സിനിമ ഷോ കാണാനായി ക്ഷണിക്കുമ്പോള്‍ റിവാര്‍ഡ് പോയിന്റുകള്‍ നേടാനുള്ള അവസരവും സ്‌ക്രീന്‍ഇറ്റ് വഴി ലഭ്യമാകും.
അടുത്തിടെയായി റീ റിലീസ് ചെയ്ത സിനിമകളുടെ വിജയമാണ് സ്‌ക്രീനിറ്റ് എന്ന പുതിയ ഫീച്ചര്‍ ആവിഷ്‌ക്കരിക്കാന്‍ കാരണമെന്ന് പിവിആര്‍ വക്താക്കള്‍ പറയുന്നു. പഴയ കാല ക്ലാസിക് സിനിമകള്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒപ്പം കാണാന്‍ ഇത് സഹായിക്കും.
സ്‌ക്രീനിറ്റ് വെറുമൊരു പ്ലാറ്റ്ഫോം എന്നതിലുപരി, സിനിമാറ്റിക് അനുഭവം പുനര്‍നിര്‍വചിക്കുന്നതിനുള്ള പുതിയകാല ചുവടുവയ്പ്പാണെന്ന് പിവിആര്‍ ഐനോക്‌സ് കളക്ഷന്‍ & ഇന്നൊവേഷന്‍ സിഇഒ റെനൗഡ് പല്ലിയര്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
പഴയകാല ക്ലാസിക് സിനിമകള്‍ ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു്‌ടെന്നതിന്റെ തെളിവാണ് റീ-റിലീസുകളുടെ വന്‍ വിജയം നമുക്ക് കാണിച്ചുതന്നതായി പിവിആര്‍ ഐനോക്സിന്റെ ചീഫ് ബിസിനസ് പ്ലാനിംഗ് ആന്‍ഡ് സ്ട്രാറ്റജി കമല്‍ ജിയാന്‍ചന്ദാനി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here