പൊതുമരാമത്തുമായി സഹകരിച്ച് ടൂറിസം വകുപ്പ് പ്രത്യേക ഡിസൈൻ നയം നടപ്പിലാക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് ടൂറിസം വകുപ്പ് പ്രത്യേക ഡിസൈൻ നയം നടപ്പിലാക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആദ്യ പദ്ധതികൾ കൊല്ലം എറണാകുളം ജില്ലകളിൽ നടത്തുമെന്നും കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് നയം കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.

ബി.എം ആൻഡ് ബി.സി റോഡ് നിർമ്മാണം വിപുലമാക്കും. 5 വർഷത്തെ നിർമ്മാണ പ്രവർത്തികളാണ് ലക്ഷ്യമെന്നും എറണാകുളം ജില്ലയിലെ 50 ശതമാനം റോഡുകൾ ബി. എം ആൻഡ് ബി. സി ആയി മാറിയെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ റസ്റ്റ് ഹൗസ്, ഗസ്റ്റ് ഹൗസ് ഓൺ ലൈൻ ബുക്കിങ്ങുകൾ കൂടിയതായും അദ്ദേഹം പറഞ്ഞു.

ALSO READ: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നേരെ ആക്രമണ ശ്രമം

അതേസമയം കേന്ദ്ര സര്‍ക്കാരിനെയും ആര്‍ എസ് എസിനെയും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രം ഇപ്പോൾ നത്തുന്നത് സഹകരണ ഫെഡറിലിസമല്ലെന്നും പകരം പകപോക്കലാണ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ആർ എസ് എസ് അഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാം.  എന്നാൽ കേരളത്തിൽ ആർ എസ് എസിന്‍റെ ആഗ്രഹങ്ങൾ നടക്കുന്നില്ല
ആർ എസ് എസ് രാഷ്ട്രീയത്തോട് എതിരെ ശക്തമായി നിലപാട് ആണ് ഇടത്പക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: തിരുവനന്തപുരം ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News