നഗ്നനാക്കി കെട്ടിയിട്ടു, ക്രൂരമായി മര്‍ദിച്ചു; മൃതദേഹം പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് ബാഗിലാക്കി; ഭര്‍ത്താവിനെ കൊന്ന ഭാര്യയും കാമുകനും അറസ്റ്റില്‍

Murder

സ്യൂട്ട്‌കേസില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. മുംബൈലാണ് സംഭവം. കൊല്ലപ്പെട്ട അര്‍ഷാദ് അലി ഷെയ്ഖിന്റെ ഭാര്യ റുക്‌സാനയും കൂട്ടാളികളുമാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളായ ജയ് ചൗഡയുമായി റുക്‌സാന അടുപ്പത്തിലായിരുന്നു.

വര്‍ഷത്തോളമായി റുക്‌സാനയും ജയ് ചൗഡയും ബന്ധത്തിലാണ്. ഒന്നിച്ചു ജീവിക്കുന്നതിനായി ഇരുവരും ഭര്‍ത്താവിനെ കൊല്ലുകയായികരുന്നു. തുടര്‍ന്ന് മൃതദേഹം പെട്ടിയിലാക്കി ട്രെയിനില്‍ കയറ്റി ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കാനായി ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പലീസിന്റെ പിടിയിലായത്.

ഭാരമുള്ള സ്യൂട്ട്‌കേസ് ട്രെയിനില് കയറ്റാന്‍ കഷ്ടപ്പെടുന്നത് കണ്ട് റെയില്‍ വേ പൊലീസായ മാധവ് കേന്ദ്രെ ഇവരെ സഹായിക്കാനെത്തി. എന്നാല്‍ പെട്ടിയില്‍ നിന്ന് രക്തം ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

Also Read : ട്രെയിനിന്റെ ഡോര്‍ തട്ടി പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം മാതാപിതാക്കളോടൊപ്പം സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍

തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഇതോടെ ഒരാള്‍ കടന്നു കളഞ്ഞു. പെട്ടി തുറന്നപ്പോഴാണ് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ജയ് ചൗഡയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിന്നീട് സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞ ശിവജിത് സുരേന്ദ്ര സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലചെയ്യുന്നതിനു മുന്‍പ് അതിക്രൂരമായ അക്രമത്തിനാണ് അര്‍ഷാദ് അലി ഇരയായത്. ഇയാളെ വിവസ്ത്രനാക്കി കെട്ടിയിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

കൂടാതെ മര്‍ദനത്തിന്റേയും കൊലപാതകത്തിന്റെ വിഡിയോ ചിത്രീകരിക്കുകയും അത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ടയാളും അറസ്റ്റിലായവരും കേള്‍വി, സംസാര ശേഷിയില്ലാത്തവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News