കൊല്ലത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി; വീഡിയോ

കൊല്ലം മരുത്തടിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി. പുനലൂരിൽ നിന്ന് വനംവകുപ്പ് ജീവനക്കാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ഏപ്രിൽ 17 -നാണ് പാമ്പിനെ ആദ്യമായി നാട്ടുകാർ കാണുന്നത്. കടൽ ഭിത്തിക്കിടയിൽ നിലയുറപ്പിച്ച പാമ്പ് കോഴികളേയും പൂച്ചയേയും അകത്താക്കുക പതിവായിരുന്നു. ഇതിനു മുൻപ് രണ്ടു തവണ കൂടി പാമ്പ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇന്ന് രാവിലെ പാമ്പിനെ കണ്ട നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Also  Read; മദ്യനയവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തകൾക്ക് ടൂറിസം വകുപ്പുമായി ബന്ധമില്ല; വ്യാജ വാർത്തകൾക്ക് മറുപടിയുമായി ടൂറിസം ഡയറക്ടർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News