ലോറിയില്‍ നിന്നും കൂറ്റന്‍ പെരുമ്പാമ്പ് ബൈക്കിലേക്ക് ചുറ്റിക്കയറി; പേടിച്ച് ഓടി ഡ്രൈവര്‍; ഒടുവില്‍ സംഭവിച്ചത്, അമ്പരപ്പിക്കും വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഓടിക്കൊണ്ടിരുന്ന ലോറിയുടെ ഡ്രൈവര്‍ ക്യാബിനിലേക്ക് ഇഴഞ്ഞുകയറുന്ന ഒരു കൂറ്റന്‍ പെരുമ്പാമ്പിന്റെ വീഡിയോയാണ്. പെരുമ്പാമ്പ് ക്യാബിനിലേക്ക് ഇഴഞ്ഞുകയറുന്നത് കണ്ടതോടെ ഭയന്ന ഡ്രൈവറും ക്ലീനറും നടുറോഡില്‍ വണ്ടി നിര്‍ത്തി ഇറങ്ങിയോടി.

Also Read : എഫ്ഐആര്‍ പകര്‍പ്പിനായി കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്ത

തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് പാമ്പിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പാമ്പ് തൊട്ടുത്ത ബൈക്കിലേക്ക് ചാടി, അതില്‍ ചുറ്റിക്കയറി. ടുവില്‍ കുറേ നെരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ രക്ഷപ്പെടുത്തി ചാക്കിയല്‍ക്കയറ്റി. ദില്ലിയോട് ചേര്‍ന്നുള്ള ഗ്രേറ്റര്‍ നോയിഡയിലെ പാരി ചൗക്കില്‍ കഴിഞ്ഞ ദിവസം രാത്രി ആണ് സംഭവം.

ദില്ലിയിലെ നരേലയില്‍ നിന്ന് ഗ്രേറ്റര്‍ നോയിഡയിലെ കസാനയിലെ ഫാക്ടറിയിലേക്ക് പ്ലാസ്റ്റിക് സാധനങ്ങള്‍ കൊണ്ടുപോകുകയായിരുന്നു ലോറി. ക്യാബിനിനുള്ളിലേക്ക് ഒരു പെരുമ്പാമ്പ് വരുന്നത് ട്രക്ക് ഡ്രൈവര്‍ രാംബാബു കണ്ടതോടെ ഡ്രൈവറും സഹായി രവിയും വണ്ടി നിര്‍ത്തി ചാടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെല്ലാം എത്തുകയും സംഭവം പൊലീസില്‍ അറിയിക്കുകയും ചെയ്തു.

Also Read : അലിഫ്- മീം കവിതാ പുരസ്‌കാരം ആലങ്കോട് ലീലാ കൃഷ്ണന്

വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി വനംവകുപ്പിനെ വിവരം അറിയിച്ചു. എന്നാല്‍ വനംവകുപ്പ് എത്താത്തതിനെ തുടര്‍ന്ന് പൊലീസ് ഒരു ട്രക്കിന്റെ ക്യാബിനില്‍ നിന്ന് കയറിന്റെ സഹായത്തോടെ പെരുമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പാമ്പ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളിലേക്ക് ചാടിയത്. പെരുമ്പാമ്പിന് 50 മുതല്‍ 60 കിലോഗ്രാം വരെ തൂക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration