വെള്ളത്തിൽ ജീവിക്കുന്നതിൽ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് മുതല. എന്നാൽ പാമ്പ് മുതലയെ വിഴുങ്ങിയെന്നറിയുമ്പോൾ ചിലർക്കെങ്കിലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇപ്പോഴിതാ സോഷ്യല്‍മീഡിയ മുഴുവൻ മുതലയെ വിഴുങ്ങിയ പാമ്പിനെ കുറിച്ചാണ് എല്ലാരും ആലോചിക്കുന്നത്.
ALSO READ: രാവിലെ എഴുന്നേല്‍കുമ്പോള്‍ നിങ്ങള്‍ കഴിക്കുന്നത് ഈ ഭക്ഷണളാണോ? ഇവ ആരോഗ്യത്തിന് നല്ലതല്ല
ബര്‍മീസ് പൈത്തണ്‍ ഒരു വലിയ മുതലയെ ഒന്നടങ്കം വിഴുങ്ങിയിരിക്കുകയാണ്. സംഭവം നടന്നിരിക്കുന്നത് അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്. എവര്‍ഗ്ലേഡ്‌സിലെ ദേശീയ പാര്‍ക്കില്‍ നിന്നാണ് 18 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് മുതലയെ കണ്ടെടുത്തത്. അഞ്ചടി നീളമുള്ള മുതല വയറ്റില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് പാമ്പിനെ തല്ലിക്കൊന്നതിന് ശേഷമുള്ള പരിശോധനയിലാണ്.
ALSO READ: ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് തകര്‍ന്നു; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
നാട്ടുകാര്‍ക്ക് ഭീഷണിയായി ഫ്‌ളോറിഡയില്‍ ബര്‍മീസ് പൈത്തണുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. ഈ പ്രദേശത്ത് നിന്ന് 2022ല്‍ മാത്രം നൂറിലധികം ബര്‍മീസ് പൈത്തണുകളെയാണ് പിടികൂടിയത്.
Traditional soap making process
[📹 rr_ke_reaction]pic.twitter.com/L9B69PhiPl
— Massimo (@Rainmaker1973) March 26, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here