അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഖത്തർ; ഹമാസ്‌ നേതാക്കളോട്‌ രാജ്യം വിടാൻ ആവശ്യപ്പെട്ടു

Qatar Hamas

അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഹമാസ്‌ നേതാക്കളോട്‌ രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ. 2012 മുതൽ ഹമാസിന്റെ പൊളിറ്റിക്കൽ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌ ഖത്തർ തലസ്ഥാനമായ ദോഹയിലാണ്‌. യുഎസ്‌ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്കുശേഷമാണ്‌ ഖത്തറിന്റെ ഇപ്പോഴത്തെ നയം മാറ്റം.

ബന്ദികളെ മോചിപ്പിക്കാനുള്ള നിർദേശങ്ങൾ നിരന്തരം നിരസിക്കുന്ന ഹമാസിന്റെ നേതാക്കൾക്ക്‌ അമേരിക്കൻ സഖ്യ രാജ്യങ്ങളിൽ അഭയം നൽകരുതെന്ന മുന്നറിയിപ്പും യു എസ് ഖത്തറിന്‌ നൽകിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ. 10 ദിവസം മുമ്പാണ്‌ ഹമാസ്‌ നേതാക്കളോട്‌ രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതെന്ന്‌ ഉദ്യോഗസ്ഥൻ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്.

Also Read: കൊടും ക്രിമിനൽ അർഷ്ദീപ് ദല്ല കാനഡയിൽ പിടിയിലെന്ന് റിപ്പോർട്ട്; പിടിയിലായത് കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി

ഹമാസ്‌ നേതാക്കളെ രാജ്യത്തുനിന്ന്‌ പുറത്താക്കാൻ ഖത്തറിനോട്‌ നിർദേശിക്കണം എന്നാവശ്യപ്പെട്ട്‌ റിപ്പബ്ലിക്കൻ പാർടിയുടെ 14 സെനറ്റർമാർ സ്‌റ്റേറ്റ്‌ ഡിപ്പാർട്‌മെന്റിന്‌ കത്ത്‌ നൽകിയിരുന്നു.

Also Read: പലസ്തീൻ വിമോചന നേതാവ് യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിനം

എന്നാൽ ദോഹയിൽ നിന്ന് ഹമാസ് നേതാക്കളെ പുറത്താക്കാൻ ഖത്തർ സമ്മതിച്ചുവെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും സമ്മർദ്ദ തന്ത്രവുമാണെന്ന് ഒരു ഹമാസ് ഒഫിഷ്യൽ ശനിയാഴ്ച പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News