ഖത്തര്‍ എയര്‍വേയ്സ് ആകാശച്ചുഴിയില്‍ പെട്ടു, യാത്രക്കാര്‍ക്ക് പരുക്ക്

പ്രതീകാത്മക ചിത്രം

ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനം ബാങ്കോക്കില്‍ അടിയന്തരമായി നിലത്തിറക്കി. തുടര്‍ന്ന് പരുക്കേറ്റവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കി.


വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്സ് ഒരുക്കിയിട്ടുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് അറിയിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News