പേജറും വാക്കി ടോക്കിയും കൈവശം വെക്കുന്നതിന് നിരോധനം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ എയർവേസ്

QATAR AIRWAYS

പേജർ, വാക്കി ടോക്കി എന്നിവ യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ കൊണ്ട് പോകുന്നത് നിരോധിച്ച് ഖത്തർ എയർവേസ്. ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർക്കാണ് ഇവ കൊണ്ടുവരുന്നതിന് വിലക്കുള്ളത്.ലബനൻ സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ALSO READ; വ്യാജ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ ഉണ്ടായ പേജർ, വാക്കി ടോക്കി പൊട്ടിത്തെറിയിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനം.

ALSO READ; എൻആർഐ സെൽ ഡിവൈഎസ്പി എംഎസ് സന്തോഷിനെ സസ്‌പെൻഡ് ചെയ്തു

ബെയ്‌റൂട്ട് റഫീഖ് ഹരിരി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഈ നിരോധനം ബാധകമാണ്. മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ ഈ വിലക്ക് തുടരുമെന്നും ഖത്തർ എയർവേസ് അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News