എസ്.എം.എ ബാധിതയായ മലയാളി കുരുന്നിന്‌ സഹായമായി ധനസമാഹരണം; ഖത്തർ മലയാളികളുടെ വക 1.16 കോടി റിയാൽ സമാഹരിക്കാൻ നീക്കം

ഖത്തറിലെ എസ്.എം.എ ബാധിതയായ മലയാളിയായ കുരുന്നു കുഞ്ഞിന് മരുന്നെത്തിക്കാൻ ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 1.16 കോടി റിയാൽ ധനശേഖരണത്തിന് തുടക്കമായി. ഖത്തർ പ്രവാസികളായ റിസാൽ നിഹാല ദമ്പതികളുടെ മകൾ മൽഖ റൗഹിക്ക് സഹായം എത്തിക്കാനാണ് ധന ശേഖരണം. പിറന്നുവീണ് രണ്ടാം മാസം മുതൽ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധ തിരിച്ചറിഞ്ഞ കുഞ്ഞിന് അടിയന്തര ചികിത്സക്കായി വിലയേറിയെ മരുന്ന് എത്തിക്കാനുള്ള പരിശ്രമത്തിൽ ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികളുടെ കാരുണ്യം കാത്തിരിക്കുകയാണ് മൽഖ റൗഹിയുടെ മാതാപിതാക്കൾ.

പാലക്കാട്ടുകാരായ റിസാൽ-നിഹാല ദമ്പതികളുടെ നാലുമാസം മാത്രം പ്രായമുള്ള മകളായ മൽഖ റൗഹി കഴിഞ്ഞ നവംബറിലാണ് കളിചിരിയുമായി കുടുംബത്തിലേയ്ക്ക് അവളെത്തിയത്. ഒരു മാലാഖയെ പോലെയെത്തിയ അവളുടെ പുഞ്ചിരി പക്ഷേ, രണ്ടുമാസത്തിനപ്പുറം പ്രവാസത്തിലെ ആ വീട്ടുമുറിയിൽ കണ്ണീരായി മാറി. കുഞ്ഞു മൽഖ റൗഹിയുടെ കളിയും ചിരിയും നിലനിർത്താൻ ഇന്ന് ലോകമെങ്ങമുള്ള മനുഷ്യസ്നേഹികളുടെ കാരുണ്യം കാത്തിരിക്കുകയാണ് ഈ ദബതികൾ.

Also Read: വയനാട്ടില്‍ വീണ്ടും ലഹരി വേട്ട: എല്‍.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി

പിറന്നുവീണ് രണ്ടാം മാസം സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധ തിരിച്ചറിഞ്ഞ കുഞ്ഞിന് അടിയന്തര ചികിത്സക്കായി വിലയേറിയെ മരുന്ന് എത്തിക്കാനുള്ള പരിശ്രമം ഏറ്റെടുത്തിരിക്കുകയാണ് ഖത്തർ ചാരിറ്റിയും മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും. ലോകത്തു തന്നെ ഏറ്റവും വിലയേറിയ മരുന്നാണ് എസ്.എം.എയുടെ പ്രതിവിധി. 1.16 കോടി റിയാൽ (26 കോടി രൂപ) വിലയുള്ള ‘സോൾജെൻസ്മ’ എന്ന ജീൻ തെറാപ്പി മരുന്ന് എത്തിച്ച്, ഏറ്റവും വേഗത്തിൽ ചികിത്സ നൽകിയാൽ മാത്രമേ കുഞ്ഞു മൽഖ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തൂ. ഈ ഘട്ടത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ജീവകാരുണ്യ വിഭാഗമായ ഖത്തർചാരിറ്റി തങ്ങളുടെ ധനശേഖരണ പട്ടികയിൽ മൽഖയുടെ ചികിത്സയും ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം കാമ്പയിൻ ആരംഭിച്ചത്.

പാലക്കാട് മേപറമ്പ് സ്വദേശിയായ റിസാലിനും, പൊഡാർ സ്കൂളിലെ കിൻഡർഗർട്ടൻ അധ്യാപികയായിരുന്ന നിഹാലയുടെയും ആദ്യ കൺണ്മണിയായി കഴിഞ്ഞ നവംബർ 27നായിരുന്നു ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ മൽഖ റൗഹിയുടെ ജനനം. കളിയും ചിരിയുമായി കുടുംബത്തിന്റെ വെളിച്ചമായി നിറഞ്ഞു നിന്ന മൽഖയെ രണ്ടാം മാസത്തിൽ പോളിയോ കുത്തിവെപ്പിനായി ആശുപത്രിയിലെത്തിച്ചപ്പോൾ ശരീര ചലനത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടറാണ് ആദ്യം എസ്.എം.എയുടെ സംശയം ഉന്നയിച്ചത്. പിന്നീട്, കുട്ടികളുടെ ആശുപത്രിയായ അൽ സിദ്രയിലേക്ക് മാറ്റുകയും വിദഗ്ധ പരിശോധനയിലൂടെ എസ്.എം.എ സ്ഥിരീകരിക്കുകയുമായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ പ്രൊജക്ട് എഞ്ചിനീയറായി ജോലിചെയ്യുന്ന റിസാലിനും മാതാവിനും ഇടിത്തീപോലെയായി ആ റിപ്പോർട്ട്. വാർത്തകളിൽ മാത്രം അറിഞ്ഞ അപൂർവമായ രോഗം തങ്ങളുടെ പടികടന്നെത്തിയ യാഥാർത്ഥ്യം ഉൾകൊണ്ടുവെങ്കിലും ചികിത്സക്ക് ആവശ്യമായ മരുന്നും അതിന്റെ വിലയും അവരുടെ സ്വപ്നങ്ങൾക്കും അപ്പുറമായിരുന്നു.

Also Read: “കൊല്ലത്തേക്ക് വരൂ, എന്ത് ചെയ്‌തെന്ന് തൊട്ടുകാണിച്ചുതരാം”; യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെ വെല്ലുവിളിച്ച് എം മുകേഷ് എംഎല്‍എ

കുഞ്ഞിന്റെ പ്രായവും ശാരീരിക അസ്വസ്ഥതകളും നാട്ടിലേക്കുള്ള യാത്ര അസാധ്യമാക്കി. ഉമ്മ നിഹാല ജോലി ഉപേക്ഷിച്ച് പൂർണ സമയ പരിചരണത്തിലായി. ഇതിനിടയിലാണ് തങ്ങൾക്ക് സാധ്യമല്ലെന്ന് തിരിച്ചറിവിനെ തുടർന്ന് ഫണ്ട് ശേഖരണത്തിനായി ഖത്തർ ചാരിറ്റിയെ സിദ്ര ആശുപത്രി വഴി സമീപിക്കുന്നത്. ഗൗരവം തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ക്രൗഡ് ഫണ്ടിങിലേക്ക് മൽഖയുടെ ചികിത്സയും അവർ ഉൾപ്പെടുത്തുകയും ധനശേഖരണം ആരംഭിക്കുകയും ചെയ്തു. പക്ഷേ, ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരമുണ്ടെന്ന് പിതാവ് രിസാൽ പറയുന്നു. 1.16 കോടി റിയാലാണ് ആവശ്യം. അത് എത്രയും വേഗം കണ്ടെത്തിയായേ വിദേശത്തു നിന്ന് ലഭ്യമാക്കേണ്ട മരുന്നിനായി ബുക്ക് ചെയ്യാൻ കഴിയൂ. പണമടച്ച് നടപടി പൂർത്തിയാക്കിയാലും മരുന്ന് എത്തിച്ച് നൽകാൻ നാല്-അഞ്ച് ആഴ്ച സമയമെടുക്കും. ഏറ്റവും വേഗത്തിൽ മരുന്ന് കുഞ്ഞിന് നൽകിയാൽ രോഗം നേരത്തെ ഭേദമാക്കുകയും ആരോഗ്യംവീണ്ടെടുത്ത് സാധാരണ കുട്ടികളെ പോലെ വളരാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെക്കുന്നത്. ഖത്തറിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും സുമനസ്സുകളുടെ സഹായത്തിലാണ് പ്രതീക്ഷയെന്ന് കുടുംബം പറയുന്നു. ഖത്തർ ചാരിറ്റി വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ധനശേഖരണത്തിൽ പങ്കുചേരാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News