ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഖത്തര്‍ ചാരിറ്റി. ദുരിതത്തിൽ വലയുന്ന ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായാണ് ഖത്തര്‍ ചാരിറ്റി രംഗത്തെത്തിയിരിക്കുന്നത്. അറുപതിനായിരത്തിലേറെ ഭക്ഷണപ്പൊതികളാണ് ഇതിന്റെ ഭാഗമായി വിതരണം ചെയ്തത്.
ALSO READ: സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടി നൽകില്ല; മന്ത്രി ആന്റണി രാജു
ഗാസയിലുള്ള ഖത്തര്‍ ചാരിറ്റിയുടെ തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ വഴിയാണ് ഭക്ഷണമെത്തിക്കുന്നത്. ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ കൂടുതൽ സഹായങ്ങൾ എത്തിക്കാനുള്ള കണക്കുകൂട്ടലിലാണ്. അതേസമയം അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ കഴിഞ്ഞ ദിവസം ഇസ്രയേലിൽ എത്തുകയും ഗാസയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
ALSO READ: ‘സാന്ത്വനം’ സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ നിര്യാതനായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here