4,100 പ്രവാസി തൊഴിലാളികൾക്ക് ഗുണകരമാകുന്ന ഖത്തർ ചാരിറ്റിയുടെ ശൈത്യകാല കാമ്പയിൻ തുടക്കം. ‘ഒരു ഹൃദയം’ എന്ന തലക്കെട്ടിൽ 6 കോടി റിയാൽ ചെലവിട്ടാണ് കാമ്പയിൻ നടക്കുന്നത്. ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ആയിരിക്കും ഇത്തവണ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ പലസ്തീനിലാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദുരന്തങ്ങളും കഠിനശൈത്യവും നേരിടുന്ന രാജ്യങ്ങൾക്കും സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഖത്തർ ചാരിറ്റി ചീഫ് എക്‌സ്‌ക്യൂട്ടിവ് അസി അഹമ്മദ് യൂസഫ് ഫഖ്രു ആണ് ഇക്കാര്യം വിശദമാക്കിയത്.
also read: കേരളത്തെ തകർക്കണമെന്ന ചിന്തയാണ് യുഡിഎഫിന്; മുഖ്യമന്ത്രി
ശൈത്യകാലം വരുകയാണ് അപ്പോൾ അതിന് വേണ്ടിയുള്ള വസ്ത്രങ്ങൾ നൽകും. ഹീറ്ററുകൾക്കുള്ള ഇന്ധനം, ഗ്യാസ് സിലിണ്ടറുകൾ, ടെന്റുകൾ എന്നിവ എത്തിക്കും. പ്രഥമശുശ്രൂഷ കിറ്റുകൾ, ഭക്ഷണ കിറ്റുകൾ, പുതപ്പുകൾ എന്നില നൽകാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ ആണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. കുടിയൊഴിപ്പിക്കപ്പെട്ടവർ, അഭയാർഥികൾ, ദാരിദ്ര കുടുംബങ്ങൾ, എന്നിവർക്ക് സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അടിയന്ത്ര സഹായം ആവശ്യമുള്ളവർക്ക് നൽകും. റോഹിഗ്യൻ അഭയാർഥികൾക്കും സാഹയം നൽകും. കൂടാതെ പ്രാഥമികാരോഗ്യ സേവനങ്ങളും ഇവിടെയുള്ളവർക്ക് ഉറപ്പു വരുത്തും. ശൈത്യകാല കിറ്റുകൾ, ഭക്ഷണപാക്കറ്റുകൾ എന്നിവ നൽകുന്നതിനപ്പുറം ബോധവൽക്കരണ പരിപാടികളും നടപ്പിലാക്കാൻ ഖത്തർ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
also read: വിവാഹവേദിയിൽ വധു ഉൾപ്പെടെ നാലുപേരെ വരൻ വെടിവെച്ചു കൊലപ്പെടുത്തി; ശേഷം ആത്മഹത്യ ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here