ചാരപ്രവര്‍ത്തനം ആരോപിച്ച് മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച സംഭവത്തില്‍ അപ്പീല്‍ കോടതി ശിക്ഷയില്‍ ഇളവ് നല്‍കി. മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വിധിച്ച വധശിക്ഷ റദ്ദാക്കി, ജയില്‍ ശിക്ഷയായി കുറച്ചുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ ഹര്‍ജികളില്‍ കോടതി വാദംകേള്‍ക്കുകയായിരുന്നു.
ALSO READ: നെല്ലിക്കയ്ക്ക് ഇനി കയ്പ്പല്ല, ഈ രുചി; ഈ വെറൈറ്റി ഡ്രിങ്ക് പരീക്ഷിച്ച് നോക്കിയാലോ?
ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ഇവര്‍ ഖത്തറിലെ പ്രതിരോധ സേവന കമ്പനിയില്‍ ജോലിചെയ്യുന്നതിനിടയിലാണ് ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഖത്തറിന്റെ തടവിലായത്. പൂര്‍ണേന്ദു തിവാരി, സുഗുണകര്‍ പകല, അമിത് നാഗ്പാല്‍, സഞ്ജീവ് ഗുപ്ത, നവ്‌തേജ് സിങ് ഗില്‍, ബിരേന്ദ്രകുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, രാഗേഷ് ഗോപകുമാര്‍ എന്നിവര്‍ 2022 മുതല്‍ തടവില്‍ കഴിയുകയായിരുന്നു.
ALSO READ: പെഗാസസ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്
കോടതി ഉത്തരവ് പുറത്തുവിടാത്തതിനാല്‍ എത്ര കാലമാണ് ജയില്‍ ശിക്ഷ എന്ന് വ്യക്തമായിട്ടില്ല. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ തടവിലാക്കിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here