ഏഷ്യൻ കപ്പ് ഫുട്‌ബോൾ; ടിക്കറ്റ് വരുമാനം പലസ്തീന്, തീരുമാനവുമായി ഖത്തർ

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം പലസ്തീന് നൽകാനൊരുങ്ങി ഖത്തർ. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ഖത്തറിൽ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ടൂർണമെന്റിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കമായിട്ടുണ്ട്.

ALSO READ: മണിപ്പൂരില്‍ ഐആര്‍ബി ജവാനെയും ഡ്രൈവറെയും വെടിവച്ചുകൊന്നു

ടൂർണമെന്റിൽ നിന്നും ലഭ്യമാകുന്ന വരുമാനം മുഴുവൻ ഇസ്രയേൽ കൂട്ടക്കൊലയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് നൽകാനാണ് തീരുമാനം. ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ ചേർത്തുപിടിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ഏഷ്യൻ കപ്പ് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി പറഞ്ഞു. അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10വരെ നടക്കുന്ന ടൂർണമെന്റിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പനയ്ക്കും ഇന്ന് തുടക്കമായി. 25 ഖത്തർ റിയാൽ മുതൽ ടിക്കറ്റ് ലഭ്യമാണ്.

ALSO READ: മുത്തശ്ശിക്കഥ കേട്ടിരുന്ന ആ കൊച്ച് പെൺകുട്ടി ഇന്ന് ലോകം അറിയുന്നയാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News