ലോകകപ്പ് കാലത്ത് ബ്രാന്‍ഡിങ്ങിന് ഉപയോഗിച്ച തുണികള്‍ പുനരുപയോഗിച്ച് മാതൃകയായി ഖത്തർ.173 ടണ്‍ പോളിസ്റ്റര്‍ തുണികള്‍ പുനരുപയോഗിച്ചാണ് മാലിന്യ നിര്‍മാര്‍ജനത്തില്‍ ഖത്തര്‍ വീണ്ടും മാതൃകയാകുന്നത്. ഇവയെല്ലാം പ്ലാസ്റ്റിക്ക് ടാപ്പുകള്‍, തുണികള്‍, പാക്കേജിങ് വസ്തുക്കള്‍ തുടങ്ങി വൈവിധ്യമായ ഉല്‍പ്പന്നങ്ങളാക്കി മാറ്റി. സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബ്രാന്‍ഡിങ്ങിന് ഉപയോഗിച്ച തുണികള്‍ റീസൈക്കിള്‍ ചെയ്തത്.
also read: പാലക്കാട് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍
സ്റ്റേഡിയങ്ങളിലും മതിലുകളിലുമെല്ലാം ലോകകപ്പ് ആവേശം തീര്‍ക്കാനാണ് ഈ ബാനറുകളും തുണികളും ഉപയോഗിച്ചിരുന്നത്.ലോകകപ്പ് സമയത്തെ മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിനും നിര്‍മാര്‍ജനത്തിനും സംഘാടകര്‍ക്ക് കൃത്യമായ രൂപരേഖ ഉണ്ടായിരുന്നു. മാലിന്യത്തില്‍ ഊര്‍ജവും വളവുമെല്ലാം ഉല്‍പ്പാദിപ്പിച്ചു. ടൂര്‍ണമെന്റ് സമയത്തെ 80 ശതമാനം മാലിന്യങ്ങളും റീസൈക്കിള്‍ ചെയ്തിട്ടുണ്ട്.
also read: തിരുവനന്തപുരം നഗരത്തിനുള്ള ഓണസമ്മാനം; നവീകരിച്ച കലാഭവന്‍ മണി റോഡ് തുറന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here