ഖത്തറിലെ ഇന്ത്യക്കാരുടെ മോചനം; അപ്പീൽ നൽകി ഇന്ത്യ

ഖത്തറില്‍ മലയാളികള്‍ അടക്കം എട്ട് പേരെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ അപ്പീല്‍ നല്‍കി ഇന്ത്യ. ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ട് പേരെയാണ് ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നാവികസേനാ ഉദ്യോഗസ്ഥരായിരുന്ന തിരുവനന്തപുരം സ്വദേശിയടക്കമുള്ള എട്ട് പേരാണ് ഖത്തറിൽ കഴിഞ്ഞ വർഷം മുതൽ തടവിലാക്കപ്പെട്ടിരുന്നത്. യുദ്ധക്കപ്പൽ അടക്കം കമാൻഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവർ. ചാര പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് എട്ടു പേരെയും തടവിലാക്കിയത്.

ALSO READ: പ്രധാനമന്ത്രി നേരിട്ട് നിയമന ഉത്തരവ് നല്‍കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍: മുഖ്യമന്ത്രി

ഖത്തറിന്റെ ഔദോഗിക പ്രഖ്യാപനം വധശിക്ഷയുമായി ബന്ധപ്പെട്ട് പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ മോചനത്തിനായി നയതന്ത്ര തലത്തിൽ ഇന്ത്യ നടപടികൾ സ്വീകരിച്ചിരുന്നു. അതേസമയം തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാം​ഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്‌, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടവർ.

ALSO READ: സൈബർ തട്ടിപ്പിൽ രാജ്യത്തെ ആദ്യ അറസ്റ്റ്, കോഴിക്കോട് സ്വദേശിയെ കബിളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി ഗുജറാത്തിൽ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News