ഖത്തറിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു

ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിൽ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 17, 18 തീയതികളിൽ ഖത്തറിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. സ്വകാര്യ മേഖലക്ക് ഡിസംബര്‍ 18 തിങ്കളാഴ്ചയായിരിക്കും ദേശീയ ദിന അവധി.

ALSO READ: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും

അതേസമയം ബഹ്‌റൈനിലും ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 16, 17 തീയതികളിലാണ് ബഹ്‌റൈനിൽ അവധി നൽകിയിരിക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധി ആയതിനാല്‍ പകരം 18ന് അവധി നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.

ALSO READ:കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ-റെയിലുമായി സർക്കാർ മുന്നോട്ട് പോകും; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News