ഖത്തറിലെ ജനങ്ങള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത; ദേശീയ ദിന അവധി പ്രഖ്യാപിച്ചു

qatar-national-days

ഖത്തര്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 18 ബുധനാഴ്ച ആരംഭിച്ച് ഡിസംബര്‍ 19 വ്യാഴാഴ്ച വരെയാണ് അവധി ദിനങ്ങള്‍. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞു ഡിസംബര്‍ 22 ഞായറാഴ്ച മുതലാകും പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക.

Read Also: യുഎഇയില്‍ വാഹനാപകടം; ഇന്ത്യന്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

വാരാന്ത്യ അവധി ഉള്‍പെടെ നാല് ദിവസമാണ് അവധി ലഭിക്കുക. അതേസമയം, രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read Also: ദുബായിൽ ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 44 ബൈക്കുകൾ പിടിച്ചെടുത്തു

അതിനിടെ, അന്‍പത്തിമൂന്നാം യു എ ഇ ദേശിയദിനത്തിന്റെ ഭാഗമായി അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളില്‍ ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ കഴിഞ്ഞയാഴ്ച 50% ഇളവ് പ്രഖ്യാപിച്ചിരുന്നു. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കലും ചുമത്തിയ ബ്ലാക്ക് പോയിന്റ് നീക്കുന്നതും ഇളവില്‍ ഉള്‍പ്പെടുമായിരുന്നു.

Key Words: qatar national day, holidays emiri diwan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News